

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കാൻ മാത്രം ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്ത അഭിനയത്രി ആണ് താരം. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്നു എങ്കിലും താരത്തിന്റെ ലേഡി സൂപ്പർസ്റ്റാർ പദവിയും ആരാധകരുടെ വർധനവും എവിടെയും പോയിട്ടില്ല.



വിവാഹത്തിന് മുമ്പ് താരം ചെയ്ത വേഷങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. അത്രത്തോളം ക്യൂട്ടായ പെർഫോമൻസ് ആയിരുന്നു താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്. ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് പണ്ടുമുതൽതന്നെ സിനിമ മേഖലയിലുള്ളവർ പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് അന്ന് തന്നെ ഉണ്ടായിരുന്നു.



മലയാളത്തിലെ മുൻനിര നായക നടന്മാരോട് കൂടെ എല്ലാം സിനിമകൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ നടന്മാരോട് ഒപ്പവും അവർക്ക് ചേർന്ന രൂപത്തിൽ കട്ടക്ക് പിടിച്ചു നിൽക്കാൻ താരത്തിന് വിവാഹത്തിനു മുമ്പു തന്നെ സാധിച്ചിട്ടുണ്ട്. വിവാഹത്തോട് ശേഷം 14 വർഷത്തോളം താരം മലയാള സിനിമാ മേഖലയിൽ നിന്ന് വിട്ടുനിന്നു. മലയാള സിനിമാ പ്രേക്ഷകർക്ക് വലിയ ആഘാതമായിരുന്നു താരത്തിന്റെ താൽക്കാലികമായ വിട്ടുനിൽക്കൽ.



താരം ഇടവേള എടുത്ത സമയത്തും താരത്തിന് ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല അതുകൊണ്ടാണ് താരത്തിനെ രണ്ടാം വരവ് വളരെ ആഹ്ലാദത്തോടെയും ആരവത്തോടെയും ആരാധകർ ഏറ്റെടുത്തത്. താരം രണ്ടാംവരവിൽ ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന സിനിമ മുതൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആയിഷ വരെ ഒരുപാട് മികച്ച സിനിമകളുടെ പരമ്പര മലയാളികൾക്കും ലോകം സിനിമാപ്രേമികൾക്കും മുൻപിൽ താരത്തിന് സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്.



ഇപ്പോൾ സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നത് കാര്യത്തിലും താരം സജീവമാവുകയാണ്. ഒരുപാട് വ്യത്യസ്തമായ ലുക്കുകൾ പരീക്ഷിച്ച് മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിക്കാനും രണ്ടാംവരവിൽ താരത്തിന് സാധിച്ചു. ചതുർമുഖത്തിന്റെ പ്രസ് മീറ്റിൽ കൊറിയൻ സുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടത് മുതൽ ഗൃഹലക്ഷ്മിയുടെ കവർ പേജ് ആയി താരത്തിനെ ഗ്ലാമർ ഫോട്ടോ വന്നതുൾപ്പെടെ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു.



എന്നാൽ ഹോട്ട് ഗ്ലാമറസും ഒക്കെ അവിടെ നിൽക്കട്ടെ.. ഇപ്പോൾ കുട്ടി ആവുകയാണ് താരം. കുട്ടി ഉടുപ്പും കുട്ടിത്തവും കുട്ടി കുറുമ്പുകളും ഒക്കെയായി ഇരുവശത്തേക്കും മുടി പിന്നി കെട്ടി യഥാർത്ഥത്തിൽ പ്രായത്തെ വെറും വാക്കുകളാക്കി തള്ളുകയാണ് താരത്തിന്റെ പുതിയ ലുക്ക്. മൈ ജിയുടെ പുതിയ പരസ്യത്തിലാണ് താരം കുട്ടിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ പരസ്യത്തെ നോക്കിക്കാണുന്നത്.




Leave a Reply