എല്ലാം എഴുതി വെക്കണം… എല്ലാം തുറന്നു പറയാൻ ഒരു ദിവസം വരും… പൊട്ടിത്തെറിച്ച് കാവ്യാമാധവൻ…

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്നതും ജനകീയനായതുമായ നടനാണ് ദിലീപ്. താരം അഭിനയിച്ച ഫലിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ താരം സ്ഥിരപ്രതിഷ്ഠ നേടി. ഏതു കഥാപാത്രവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്ന അതുകൊണ്ടുതന്നെ ഈ വർഷത്തിനിടയിൽ വ്യത്യസ്തമായ ഒരുപാട് വേഷങ്ങൾ സിനിമാ ലോകത്തിന് താരം സമ്മാനിച്ചു.

മലയാള സിനിമ മേഖലയിൽ താരത്തിന് കരിയറിൽ ഉയർച്ചകൾ മാത്രമാണുണ്ടായത് പക്ഷേ ഇപ്പോൾ താരം കടന്നുപോയിക്കൊണ്ടിരിക്കുന്നത് സിനിമകളേക്കാൾ വെല്ലുന്ന ട്വിസ്റ്റുകളോട് കൂടിയ പ്രതിസന്ധികളിലൂടെ ആണ് . ഒരു പ്രേക്ഷകനും താരത്തെയും ഒരു അവസ്ഥയിൽ കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് എല്ലാവർക്കും അറിയാം. ചെയ്ത കഥാപാത്രങ്ങളിലൂടെ അത്ര ജനസമ്മതിയും ഇഷ്ടവും താരം നേടിയെടുത്തിരുന്നു.

നാലഞ്ചു വർഷങ്ങൾക്കു മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേര് പ്രതികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ട മുതൽ തുടങ്ങിയതാണ് താരത്തിനെ പ്രതിസന്ധികൾ എന്ന് വേണമെങ്കിൽ പറയാം. അതിനിടയിൽ മഞ്ജുവാര്യരും ആയി ഉണ്ടായ വിവാഹമോചനവും കാവ്യമാധവനും ആയി ഉണ്ടായ രണ്ടാം വിവാഹവും. കാവ്യ മാധവനെ വിവാഹം കഴിച്ച നാളുകൾ ഏറെ കഴിയുന്നതിനു മുമ്പാണ് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ആണെങ്കിലും വാർത്താമാധ്യമങ്ങളിൽ ആണെങ്കിലും താരങ്ങളുടെ പേരില്ലാത്ത വാർത്തകൾ ഇല്ല എന്ന് പറഞ്ഞത് പോലെയാണ് സ്ഥിതിവിശേഷം. നടി ആക്രമിക്കപ്പെട്ട കേസിൽ ഔദ്യോഗികമായി പുറത്ത് വന്ന വാർത്തകൾ താരവും താരത്തിന് സുഹൃത്തുക്കളും ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിക്കണമെന്ന് കോടതി ഉത്തരവാണ്.

ഇതിനിടയിൽ കുടുംബസമേതം ദിലീപ് വനിതക്ക് വേണ്ടി ഒരു അഭിമുഖം കൊടുത്തിരുന്നു അതിൽ താരങ്ങൾ പങ്കുവെച്ച് വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദിലീപിന്റെ ജയിൽവാസം കാവ്യയിൽ വലിയ ആഘാതം ഉണ്ടാക്കിയിരുന്നു എന്നും വീട്ടിൽനിന്ന് അച്ഛനെയും അമ്മയെയും വിട്ടുനിന്ന വിഷമം മാറുന്നത് മുമ്പാണ് ദിലീപിന് ജയിലിൽ പോകേണ്ടി വന്നത് എന്നാണ് ദിലീപ് പറയുന്നത്.

ആ സമയത്ത് കുടുംബത്തിന്റെ കൂടെ നിന്ന് ശക്തി പകരാൻ കാവ്യക്ക് സാധിച്ചിട്ടുണ്ട് എന്നും ദിലീപ് പറഞ്ഞു. മീനാക്ഷി പഠിക്കുന്ന സ്കൂളിൽ നിന്നും കൂട്ടുകാരികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വലിയ പിന്തുണ ലഭിച്ചത് കൊണ്ട് തന്നെയാണ് മികച്ച മാർക്കോടെ പ്ലസ്ടു പാസാകാൻ മീനാക്ഷിക്ക് കഴിഞ്ഞു എന്ന് കാവ്യ കൂട്ടിച്ചേർത്തു. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നത് എന്നും ഓരോ ദിവസവും എന്ത് സംഭവിക്കുന്നു എന്ന് കൃത്യമായി എഴുതി വെക്കണം എന്ന് കാവ്യ പറയുന്നുണ്ട്.

എല്ലാം തുറന്നുപറയാൻ ഒരിക്കൽ ഒരു സമയം വരും എന്നാണ് കാവ്യയുടെ വാക്കുകൾ. ഒരുപാട് പ്രതിസന്ധികൾ ജീവിതത്തിൽ ഇതുവരെയും ഉണ്ടായിട്ടുണ്ട് എങ്കിലും അമ്മ തളർന്നു പോയതാണ് വലിയ ആഘാതം ആയത് എന്നാണ് ദിലീപ് പറയുന്നത്. അമ്മയ്ക്ക് ഇപ്പോൾ ഓർമശക്തി മുഴുവനായി നഷ്ടപ്പെട്ടത് പോലെയാണ് കാര്യങ്ങൾ എന്നും ദിലീപ് കൂട്ടിച്ചേർക്കുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ ഒന്നാകെ താരകുടുംബം ആണ്.

Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*