പ്രണയ രംഗങ്ങൾ അവനൊപ്പം അഭിനയിക്കുമ്പോൾ താൻ കംഫർട്ടബിളാണ്. അതിനൊരു കാരണമുണ്ട്. കല്യാണി പ്രിയദർശൻ പറയുന്നു….

ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ഹൃദയം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ മലയാളത്തിലെ താര രാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആണ് നായക വേഷത്തിലെത്തിയത്. മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സിനിമയെ സ്വീകരിക്കുകയായിരുന്നു.

രണ്ടു പേരാണ് ഈ സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദർശൻ & ദർശന രാജേന്ദ്രൻ എന്നിവരാണ് ഈ സിനിമയിലെ നായിക വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ഇവരുടെ പ്രണയ രംഗങ്ങൾ സോഷ്യൽമീഡിയയിലും അല്ലാതെയും ഒരുപാട് ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടുപേരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്.

ഇതിൽ പ്രത്യേകിച്ചും എടുത്തു പറയേണ്ടത് കല്യാണി പ്രിയദർശൻ അവതരിപ്പിച്ച നിത്യ ബാലഗോപാൽ എന്ന കഥാപാത്രത്തെയാണ്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് കല്യാണി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം ഇതുവരെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. പ്രശസ്ത സിനിമ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ.

അഭിനയ പ്രാധാന്യമുള്ള കുടുംബത്തിൽ നിന്നാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വന്നതെങ്കിലും പിന്നീട് തന്റെ അഭിനയ മികവുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. മലയാള സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

താരം ഈ അടുത്ത് ഹൃദയം എന്ന സിനിമയിലെ അനുഭവത്തെക്കുറിച്ച് മനസ്സ് നടക്കുകയുണ്ടായി. ഒരു അഭിമുഖത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി നസ്രിയ ആണെന്നും, ഹൃദയം എന്ന സിനിമ വളരെ ആസ്വദിച്ചാണ് ചെയ്തത് എന്നും താരം വ്യക്തമാക്കി. കൂടാതെ പ്രണവിന് ഒപ്പം അഭിനയിച്ച പ്രണയ രംഗങ്ങൾ വളരെ കംഫർട്ടബിളായാണ് അഭിനയിച്ചത് എന്നും താരം കൂട്ടിച്ചേർത്തു.

ഹലോ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യം മൂന്ന് തെലുങ്ക് സിനിമകളിൽ അഭിനയിച്ച താരം പിന്നീട് ഹീറോ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ മാനാട്, മരക്കാർ അറബിക്കടലിലെ സിംഹം, ബ്രോ ഡാഡി, ഹൃദയം എന്നീ നാല് സിനിമകളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

Kalyani
Kalyani
Kalyani
Kalyani

Be the first to comment

Leave a Reply

Your email address will not be published.


*