ദ്വയാർത്ഥമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ക്യാപ്ഷനും ചോദിച്ചാൽ ഇങ്ങനിരിക്കും… സുബി സുരേഷിന്റെ പോസ്റ്റുകളെക്കുറിച്ച് പ്രേക്ഷകന്റെ അഭിപ്രായം 👉

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമാണ് സുബി സുരേഷ്. സിനിമകളിലും മറ്റും അവതരിപ്പിക്കുന്ന ഓരോ വേഷങ്ങളെയും ആഴത്തിൽ സ്വീകരിക്കാനും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാനും താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അഭിനേത്രി എന്ന നിലയിൽ തിളങ്ങി എന്നതിനപ്പുറം അവതരണ മേഖലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സഹ റോളുകളാണെങ്കിലും ശ്രദ്ധേയമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകപ്രീതി വളരെപ്പെട്ടെന്നുതന്നെ ലഭിച്ചത്. കോമഡി പരിപാടികളുമായും സജീവമാണ് താരം. മികച്ച അഭിനയവും വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് താരം പ്രേക്ഷകര്‍ക്ക് ഇഷ്ട താരമാവനുള്ള ഘടകങ്ങൾ.

സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെയും സരസമായ അവതരണം മികവിലൂടെയുമാണ് പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടിയത്. താരത്തിന്റെ മികവുള്ള സംഭാഷണരീതി കൊണ്ടു തന്നെ അവതരണ മേഖലയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം
സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ താരത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയുമുണ്ട്. അതുകൊണ്ട് തന്നെ താരം  പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ക്യാപ്ഷനുകൾ നൽകാനും താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വിമർശനത്തിന് തക്കതായ മറുപടി കൊടുക്കാനും താരം ശ്രദ്ധിക്കാറുണ്ട്. ഉരുളക്കുപ്പേരി പോലോത്ത മറുപടി കൊടുക്കുന്നതിൽ താരം മിടുക്കിയാണ്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോയും ഇത്തരത്തിൽ അശ്ലീല കമന്റ് വരികയും മറുപടി നൽകുകയും ചെയ്തതോടെ വൈറലായിരിക്കുകയാണ്. നടി മഞ്ജു പിള്ളയോടൊപ്പം നാല് പപ്പായ കയ്യിൽ പിടിച്ചു കൊണ്ടുള്ള ഇരുവരുടെയും ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇതിനൊരു ക്യാപ്ഷൻ പറയൂ എന്ന് ചിത്രങ്ങൾക്കൊപ്പം കുറിക്കുകയും ചെയ്തു അതാണ് കമന്റുകൾ ക്ഷണിച്ചുവരുത്തിയത്.

ഒരുപാട് വ്യത്യസ്തവും രസകരവുമായ കമന്റുകൾ നൽകുന്നതിനിടയിൽ അശ്ലീല കമന്റുകൾ വരാതിരിക്കില്ല. “നിങ്ങളുടെ ഉദ്ദേശം ഇത്രയേ ഉള്ളൂ. എന്തെങ്കിലും നെഗറ്റീവ് കമൻറ് വരണം. എന്നിട്ട് അതിന് അയാളുടെ വീട്ടുകാരെ വിളിച്ചു തെറി പറയണം. അവസാനം ഓൺലൈൻ മാധ്യമങ്ങൾക്ക് അത് ഏറ്റെടുത്ത് വിജയിപ്പിക്കണം. സംഗതി പിന്നെയും റിപീറ്റ്” ഇതായിരുന്നു ആ വ്യക്തിയുടെ കമൻറ്.

ഇങ്ങനെ കമന്റ് ഇടണം പോണം പ്രഹസനം സജി എന്നാണ് താരം അതിൽ നൽകിയ മറുപടി പക്ഷേ കമന്റ് സെക്ഷനിൽ പിന്നീട് താരത്തിനെതിരെ പ്രേക്ഷകർ തിരിയുകയായിരുന്നു. ഇത്തരത്തിലുള്ള ദ്വയാർത്ഥ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ക്യാപ്ഷൻ തരു എന്ന കുറിപ്പും വച്ചതിനുശേഷം അശ്ലീല പരമായ കമന്റുകൾ വന്നാൽ മോശമായി പ്രതികരിക്കരുത് എന്ന രൂപത്തിലാണ് താരത്തിനെതിരെ കമന്റുകൾ വന്നത്. അതോടെ അശ്ലീല കമന്റ് കാണാതാവുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*