

സിനിമയെ പോലെ തന്നെ സിനിമാപ്രേമികൾ നെഞ്ചിലേറ്റുന്ന ഒന്നാണ് ഹ്രസ്വചിത്രങ്ങൾ. ചില ഷോർട്ട് ഫിലിമുകൾ ഒരു മുഴുനീള സിനിമ കണ്ട അനുഭവം നമുക്ക് തരാറുണ്ട്. ഇത്രത്തിനുള്ള ഒരുപാട് ഷോർട്ട് ഫിലിമുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ഒരു ഫുൾ ഫിലിം കണ്ട അനുഭവമായിരിക്കും ഇത്തരത്തിലുള്ള നല്ല ഷോർട്ട് ഫിലിമുകൾ നോക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുക.



ചില ഷോർട്ട് ഫിലിമുകൾ ക്ക് പ്രത്യേക ഫാൻസ് വരെ ഉണ്ട് എന്ന് വേണം പറയാൻ. പത്തോ ഇരുപതോ 30 മിനിട്ട് ദൈർഘ്യമുള്ള ഇത്തരത്തിലുള്ള ഷോർട്ട് ഫിലിമുകൾ ക്യാമറ വർക്ക് കൊണ്ട് എഡിറ്റിംഗ് കൊണ്ടും സംവിധാന മികവു കൊണ്ടും കാണുന്നവരുടെ മനസ്സ് നിറക്കാറുണ്ട്. ഓരോ ദിവസം പുറത്തിറങ്ങുന്ന ഇത്തരത്തിലുള്ള ചിത്രങ്ങൾ എത്രയാണെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല.



മലയാളത്തിൽ ഇത്തരത്തിലുള്ള ഒരുപാട് ഷോർട്ട് ഫിലിമുകൾ ദിവസേന ഇറങ്ങുന്നുണ്ട്. യൂട്യൂബിൽ ആണ് കൂടുതലും വീഡിയോകൾ പുറത്ത് വരാറുള്ളത്. പല അറിയപ്പെട്ട യൂട്യൂബ് ചാനലുകളിൽ ആണ് ഇത്തരത്തിലുള്ള ഷോർട്ട് ഫിലിമുകൾ പുറത്ത് വരാറുള്ളത്. ചില ഷോർട്ട് ഫിലിമുകൾ ക്ക് ദിവസങ്ങൾക്കകം മില്യൺ കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്.



ഇങ്ങനെയുള്ള ഒരു ഷോർട്ട് ഫിലിം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ട്രയാങ്കിൾ എ ഫ്ലവർ ലവ് സ്റ്റോറി എന്ന പേരിലാണ് ഷോട്ട് ഫിലിം പുറത്തിറക്കിയിട്ടുള്ളത്. പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായവും സ്വീകാര്യതയും ഈ ഹ്രസ്വചിത്രം നേടിക്കഴിഞ്ഞു. ജനുവരി 27ന് പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ഏഴ് ലക്ഷത്തിൽ കൂടുതൽ പേര് ഇതിനകം കണ്ടുകഴിഞ്ഞു.



പ്രണയം വേർപിരിയൽ ഇമോഷൻ എന്നിവയാണ് ഹൃസ്വ ചിത്രത്തിന്റെ കാതൽ. ട്രയാങ്കിൾ ലൗ സ്റ്റോറി ആണ് സിനിമയിൽ പറയുന്നത്. അറിയപ്പെട്ട സിനിമാനടൻ ആയ മഖ്ബൂൽ സൽമാൻ, ഉപ്പും മുളകിലൂടെ പ്രേക്ഷക മനസ്സിനെ കീഴടക്കിയ അശ്വതി നായർ, ആഷിക അശോകൻ, സനുജ സോമനാഥ്, സാനിഫ് കെ ജയകൃഷ്ണൻ എന്നിവരാണ് ഇതിലെ വേഷങ്ങൾ കൈകാര്യം ചെയ്തത്. അൻസു മറിയ എന്ന ചൈൽഡ് ആർട്ടിസ്റ്റും ഈ ഷോർട്ട് ഫിലിമിൽ വേഷം ചെയ്തിട്ടുണ്ട്.




Leave a Reply