

1990 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് മാതു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ബാലതാരം വേഷം ചെയ്തുകൊണ്ടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് നായിക വേഷത്തിലും പല സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. 1989 ല് പുറത്തിറങ്ങിയ പൂരം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. ഈ സിനിമയിൽ താരം മാതു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

1991 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അമരം സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ താരം അവതരിപ്പിച്ച രാധ എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. അന്ന് സിനിമയിൽ മമ്മൂട്ടിയോളം മികച്ച പ്രകടനം കാഴ്ചവക്കാൻ താരത്തിന് സാധിച്ചിരുന്നു. പിന്നീടങ്ങോട്ട് താരം മലയാളസിനിമയിൽ സജീവസാന്നിധ്യമായി നിലകൊണ്ട്. 1990 മുതൽ 2000 വരെ താരം മലയാള സിനിമയിലെ അവിഭാജ്യഘടകമായിരുന്നു.



ഇതിനിടയിൽ ആണ് താരം ഡോക്ടർ ജേക്കബ് എന്നയാളെ കല്യാണം കഴിക്കുന്നത്. പിന്നീട് ഹിന്ദു മതത്തിൽ നിന്ന് താരം ക്രിസ്ത്യൻ മതത്തിലേക്ക് കൺവേർട്ട് ആയി മീന എന്ന പേര് സ്വീകരിക്കുകയുണ്ടായി. താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. പക്ഷേ ഈ ബന്ധത്തിന് അസ്വാരസ്യങ്ങൾ മൂലം ഡിവോഴ്സ് ൽ അവസാനിച്ചു. പിന്നീട് താരം അമ്പലഗൻ ജോർജ് എന്നയാളെ കല്യാണം കഴിക്കുകയുണ്ടായി.



2018 ൽ അമേരിക്കയിലേക്ക് സ്ഥിരതാമസമാക്കിയതിനു ശേഷമാണ് മലേഷ്യ ക്കാരനായ ഇദ്ദേഹത്തെ താരം കല്യാണം കഴിക്കുന്നത്. പിന്നീട് 2019 ൽ നീണ്ട 19 വർഷങ്ങൾക്ക് ശേഷം അനിയൻ കുഞ്ഞും തന്നാലായത് എന്ന സിനിമയിലൂടെ താരം വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. താരം വീണ്ടും സിനിമയിൽ സജീവമാകുമോ എന്ന് കണ്ടറിയണം.



മലയാളം സിനിമയ്ക്ക് പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡ് അടക്കം കേരള സംസ്ഥാന അവാർഡും അഭിനയജീവിതത്തിൽ താരത്തിന് ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ ചില പ്രശ്നങ്ങൾ വന്നിട്ടില്ലായിരുന്നു വെങ്കിൽ ഒരു പക്ഷെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി താരം മാറുമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.


Leave a Reply