

തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ നേടിയെടുക്കുകയും ചെയ്ത താരമാണ് കല്യാണി. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളാണ് താരം. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. തുടക്കം മുതൽ മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.



2017 മുതലാണ് താരം സിനിമയിൽ സജീവമാകുന്നത്. താരം തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. ഹലോ എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു. ഓരോ വേഷങ്ങളിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



അതിനു ശേഷം ചെയ്ത ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞത് അഭിനയം മികവിന്റെ അടയാളപ്പെടുത്തലുകൾ ആണ്. വിജയങ്ങളായ ഒരുപാട് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.



വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളു എങ്കിലും സിനിമ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ കെൽപ്പുള്ളതായിരുന്നു ഓരോ കഥാപാത്രങ്ങളും. ചലച്ചിത്ര അഭിനേത്രി, കലാ സംവിധായക, പ്രൊഡക്ഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. വളരെ മികവിലാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത് എന്നത് ആരാധകർ എടുത്തുപറയുന്ന സവിശേഷതയാണ്.



സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം നിരന്തരം തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്. ഇപ്പോൾ താരത്തെ കുറിച്ച് വന്ന ഒരു വാർത്തയാണ് വൈറലാകുന്നത്.



സിനിമ എന്ന ആഗ്രഹം മനസ്സിൽ കുടിയേറിയതിനു ശേഷം ഒരുപാട് വലിയ ത്യാഗങ്ങളിലൂടെ ശരീരഭാരം താരം കുറച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്നത്. 80 കിലോയോളം ശരീരഭാരം ഉണ്ടായിരുന്ന താരം 20 കിലോ കൃത്യമായ ഡയറ്റിലൂടെയും ട്രെയിനിങ്ങിലൂടെയും കുറച്ചു എന്നും സൗന്ദര്യവും ഫിറ്റ്നസും വീണ്ടെടുത്തു എന്നുമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ താരത്തിന്റെ അഭിനയത്തിനു ആരാധകർ ഉള്ളതു പോലെ തന്നെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിനും ഒരുപാട് ആരാധകരുണ്ട്.






Leave a Reply