“ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുള്ള നടിയാണ്; ഒരു നാണവുമില്ലാതെ : ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടുകയും ചെയ്യാൻ താരത്തിനു സാധിക്കുകയും ചെയ്തു. ഒരുപാട് സിനിമകൾ മുൻപും ശേഷവും ചെയ്തു എങ്കിലും മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ താരം ഇന്നും അറിയപ്പെടുന്നുണ്ട്.

അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. ആ സിനിമ മലയാള സിനിമയിൽ വലിയ ഒരു നാഴികക്കല്ല് ആകുകയും ചെയ്തിരുന്നു. ഡോക്ടർ എന്ന കരിയർ ഉപേക്ഷിച്ച് കൊണ്ടാണ് താരം സിനിമാ മേഖലയിൽ വന്നതും നായികയായതും. താരം വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും മികച്ച പ്രേക്ഷക പ്രീതി താരം നേടി.

തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്. അതു കൊണ്ടു തന്നെ തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും പിന്തുണയിലും താരം മുന്നിൽ തന്നെയുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചത് പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ വേഷങ്ങളെ സമീപിച്ചത് കൊണ്ട് തന്നെയാണ്.

താരം അഭിനയിച്ച സിനിമകൾ അത്രയും പ്രേക്ഷകർക്ക് വലിയ ഇഷ്ടമുള്ള സിനിമകളുടെ കൂട്ടത്തിൽ എന്നുമുണ്ടാകും. തീയേറ്ററുകളിൽ വളരെ വിജയകരമായി പൂർത്തീകരിക്കാൻ താരത്തിന്റെ സിനിമകൾക്ക് ഓരോന്നിനും സാധിച്ചിട്ടുണ്ട്. മായനദി കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഒട്ടേറെ സിനിമകളാണ് വിജയകരമായി താരം പൂർത്തിയാക്കിയത്.

മികച്ച അഭിനയമാണ് താരത്തിന് എപ്പോഴത്തെയും ഹൈലൈറ്റ്. ഇപ്പോൾ താരം പുതിയ ചിത്രത്തിലെ പ്രമോഷന് ഭാഗമായി കൊടുത്ത ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് വൈറലാകുന്നത്. അർച്ചന 31 നോട്ടൗട്ട് എന്ന സിനിമയിലാണ് താരമിപ്പോൾ അഭിനയിച്ചത്. ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമാ മേഖലയിലുള്ള താരത്തിന്റെ ആഗ്രഹങ്ങൾ ആണ് താരം തുറന്നുപറയുന്നത്.

നല്ല ഒരുപാട് സിനിമകളുടെ ഭാഗമാകണം എന്നാണ് തന്റെ ആഗ്രഹം എന്നും ലേഡി സൂപ്പർ സ്റ്റാർ ആവാൻ എനിക്ക് ആഗ്രഹമില്ല എന്നും ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത ഒരു സൈഡിലൂടെ മെല്ലെ അങ്ങ് പോയാൽ മതി എന്നുമാണ് താരത്തിന്റെ വാക്കുകൾ. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് അഭിനയിക്കുന്ന ആളാണ് ഞാൻ എന്ന് താരം പറയുന്നുണ്ട്. പുതിയ സിനിമയിൽ നിന്ന് തന്നെ താരം അതിന് ഒരു ഉദാഹരണവും പറയുകയുണ്ടായി.

അർച്ചന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഞാനൊരിക്കലും പാലക്കാട് ഭാഷ ക്ലിയർ ആക്കാൻ ശ്രമിച്ചിട്ടില്ല എന്നും ഭാഷ നോക്കിയാൽ ഇമോഷൻ വേറെ ലെവലിലേക്ക് മാറുമെന്ന തോന്നലാണ് അങ്ങനെ ചെയ്യാതിരിക്കുന്നത് എന്ന് അതുകൊണ്ട് തന്നെ ഒരുപാട് പരിമിതികൾക്കുള്ളിൽ ആണ് ഞാൻ ഇതുവരെ ചെയ്ത വേഷങ്ങൾ ചെയ്തത് എന്നും താരം പറയുന്നു.

അഭിനയപ്രാധാന്യമുള്ള സിനിമകളിൽ എനിക്കിപ്പോൾ ലഭിക്കുന്നുണ്ട് എന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നും ഇതും വേണം ഇതിനു മുകളിൽ ഉള്ളതും വേണം, ഇത് തുറന്നു പറയാൻ തനിക്ക് യാതൊരു മടിയും ഇല്ല എന്നും താരം പറയുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകണം ഒരു നടി എന്ന നിലയിൽ ബെസ്റ്റ് ആവണം എന്ന ആഗ്രഹങ്ങൾ മാത്രമാണ് ഉള്ളത് എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*