

നടി, മോഡൽ നിർമ്മാതാവ്, നർത്തകി, എഴുത്തുകാരി, ബിസിനസ് വുമൺ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ശില്പ ഷെട്ടി. 1993 ൽ ഷാരൂഖാൻ കാജൽ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ ബാസിഗർ എന്ന സൂപ്പർഹിറ്റ് ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.



ഈ സിനിമയിൽ സീമ മതൻ ചോപ്ര എന്ന കഥാപാത്രത്തെയാണ് ശില്പ ഷെട്ടി അവതരിപ്പിച്ചത്. ഫിലിം ഫെയർ അവാർഡിന് ഈ സിനിമയിലെ അഭിനയത്തിന് താരം നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. 1996 ൽ സാഹസ വീരുട് സാഗര കന്യാ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെട്ടു. അതേ വർഷം തന്നെ പുറത്തിറങ്ങിയ മിസ്റ്റർ റോമിയോ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറി.



ഹിന്ദി ഭാഷയിൽ സജീവമായി നിലകൊണ്ട താരം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചു കൊണ്ട് ഭാഷകൾക്കതീതമായി താരം ആരാധകരെ നേടി. ഇടക്കാലത്തു താരം അഭിനയ മേഖലയിൽ നിന്ന് അല്പം ഇടവേള എടുത്തിരുന്നു. 2014 ൽ അവസാനമായി സിനിമയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് അഭിനയ രംഗത്തേക്കു തിരിച്ചു വരുന്നത് 2021 ലാണ്.



പല ടെലിവിഷൻ പരിപാടികളിൽ ജഡ്ജ് ആയി താരം തിളങ്ങിയിട്ടുണ്ട്. ഭർത്താവ് രാജ് കുന്ദ്രയുടെ നിയമവിരുദ്ധമായ ബിസിനസ് കാരണം താരത്തിന്റെ പേര് വിവാദ പരമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു.



ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. നാൽപത്തിയാറാം വയസ്സിലും തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 23 മില്യണിൽ കൂടുതൽ ആരാധകറുണ്ട്. മോഡലിംഗ് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.



ഓറഞ്ച് നിറത്തിലെ സ്ലിറ്റ് ടൈപ്പ് വസ്ത്രം ധരിച്ചു ഒരു ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആരാധകർ എടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ക്യാമറയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ശക്തമായ കാറ്റ് വീശുകയും താരത്തിന്റെ വസ്ത്രം പാറിപോവുകയും ചെയ്തത് കൊണ്ട് തന്നെയാണ് വിഡിയോ ഇത്രയും പെട്ടന്ന് വൈറലായത്.






Leave a Reply