

ലോകമെമ്പാടും ആരാധകരുള്ള റിയാലിറ്റിഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ വളരെ വിജയകരമായി പൂർത്തിയാക്കാൻ ബിഗ്ബോസ് റിയാലിറ്റി ഷോകൾക്ക് സാധിച്ചിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ ആണ് ഏറ്റവും കൂടുതൽ തവണ ഇന്ത്യയിൽ നടന്നിട്ടുള്ളത്. 14 സീസൺ ആണ് ഹിന്ദി ബിഗ് ബോസ് പൂർത്തിയാക്കിയത്.



മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ പ്രേക്ഷകർ സ്വീകരിക്കുകയുണ്ടായി. സീസൺ ഒന്ന് വളരെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിൽ സീസൺ2 കൊറോണ കാരണം പകുതിയിൽ വച്ച് നടത്തുകയുണ്ടായി. പിന്നീട് സീസൺ 3 ആരംഭിക്കുകയും 90 ദിവസത്തോളം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. പക്ഷേ കോവിഡ രണ്ടാം തരംഗം കാരണം അവിടെ വച്ച് നിർത്തി. പക്ഷേ ഏകദേശം പൂർത്തിയായ ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനം വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു.



ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച മണിക്കുട്ടൻ ആണ് ബിഗ് ബോസ് 3 ലെ വിജയിയായി പുറത്തുവന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലാണ് ഈ ബിഗ്ബോസ് റിയാലിറ്റി ഷോ അവതാരക വേഷത്തിലെത്തുന്നത്. കലാകായിക സാംസ്കാരിക രംഗത്ത് തിളങ്ങി നിൽക്കുന്ന വരാണ് ബിഗ് ബോസ് മത്സരാർത്ഥികളായി എത്തുന്നത്.



ബിഗ് ബോസിൽ മത്സരാർത്ഥിയായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഋതു മന്ത്ര. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് റിതു. കൂടാതെ ചില സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തിട്ടുണ്ട്.



ബിഗ് ബോസ് ഹൗസിൽ താരം ഒരു സ്ട്രോങ്ങ് മത്സരാർത്ഥി ആയിരുന്നു. ബിഗ് ബോസ് ഹൗസിൽ താരവും മറ്റൊരു മത്സരാർത്ഥിയായ റംസാനും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. റംസാനിന്റെ പിന്നാലെ പോകുന്ന ഋതു വിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു. റംസാൻ റെ പിന്നാലെ പഴം പിടിച്ചു പോകുന്ന ഋതു ഗോസിപ്പുകളിൽ നിറഞ്ഞുനിന്നു.



എന്നാൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്ന ശേഷം ഈ കാര്യത്തെക്കുറിച്ച് വ്യക്തത നൽകുകയുണ്ടായി. ഋതുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” റംസാൻ ഒരു ചെറിയ പയ്യനാണ്. കൊച്ചു കുട്ടിയുടെ മനസ്സാണ് റമസാനിന്. നമ്മുടെ വീട്ടിലെ ഒരു കസിൻ ഉള്ളത് പോലെയാണ് റംസാൻ ന്റെ പെരുമാറ്റം. കയ്യിലുള്ള ചോക്ലേറ്റ് കൊടുത്തിട്ടില്ലെങ്കിൽ പിണങ്ങുന്ന കുട്ടിയെ പോലെയാണ്.”
പക്ഷേ നമ്മുടെ കാര്യങ്ങളൊക്കെ മറ്റു പല അർത്ഥത്തിലാണ് ഗോസ്സ്പ്പികളിൽ നിറഞ്ഞു നിന്നത് എന്ന് താരം കൂട്ടിച്ചേർത്തു






Leave a Reply