

നടി മോഡൽ സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് പരിണീതി ചോപ്ര. 2011 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. 2011 ൽ ലേഡീസ് vs റിക്കി ബഹൽ എന്ന ഹിന്ദി റൊമാന്റിക് കോമഡി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.



ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് താരം. തുടക്കം മുതൽ ഇതുവരെയും താര മികച്ച പ്രേക്ഷകപ്രീതി നിലനിർത്തുന്നു. 2013 ൽ ലോകപ്രശസ്ത ഫോർബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ പ്രശസ്ത 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ ചേർത്തിരുന്നു. തെ ഗേൾ ഓൺ ദി ട്രെയിൻ’ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.



തന്റെ അഭിനയം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ‘
ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഷോർട്ട് സിനിമകളിലും വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കാനും താരത്തിന് കഴിഞ്ഞു. അഭിനയ ജീവിതത്തിൽ ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള ഒറ്റനവദി അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വരാനിരിക്കുന്ന ശുദ് ദേശി റൊമാൻസ് എന്ന സിനിമയുടെ പ്രമോഷൻ നടന്നു കൊണ്ടിരിക്കുകയാണ്.



പ്രമോഷനോട് ബന്ധപ്പെട്ട് നടന്ന പ്രെസ്സ് മീറ്റിൽ
“പെൺകുട്ടികൾ ചെറുപ്പത്തിൽ അതെല്ലാം ആസ്വദിക്കുന്നു. എന്നിട്ട് കുറേ പ്രായമാകുമ്പോൾ പുരുഷന്മാർ തങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞു നിലവിളിക്കുന്നു” എന്ന് ഒരു മാധ്യമ പ്രവർത്തകർ പറഞ്ഞു. അതിനോടുള്ള താരത്തിന്റെ പ്രതികരണം ആണ് ഇപ്പോൾ വൈറലാകുന്നത്. “എങ്ങനെയാണ് സ്ത്രീകളെ മാത്രമായി നിങ്ങൾക്ക് കുറ്റം പറയാൻ സാധിക്കുന്നത് എന്നാണ് താരം ആദ്യം തന്നെ ചോദിച്ചത്.



നിങ്ങൾ ഈ നടത്തിയ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത് ആണ് എന്നും താരം പറഞ്ഞു. രണ്ടു പേർ പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ അവിടെ സ്ത്രീ മാത്രമല്ല പുരുഷനും അവിടെ ഉണ്ട്. പിന്നെ എന്തിനാണ് ഒരു വിഭാഗത്തെ മാത്രം നിങ്ങൾ കുറ്റം പറയുന്നത്? അതേസമയം ശാരീരികമായി ചൂഷണം നടക്കുന്നുണ്ടെങ്കിൽ അത് ബലാത്സംഗമാണ് എന്നും താരം കൂട്ടിച്ചേർത്തു. നിറഞ്ഞ കയ്യടിയാണ് താരത്തിന്റെ മറുപടിക്ക് ലഭിച്ചത്.






Leave a Reply