

ദക്ഷിണേന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ സിനിമാ നടിയും മോഡലുമാണ് നേഹ ഷെട്ടി. എന്നാൽ പ്രധാനമായും കന്നഡ, തെലുങ്ക് സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2016-ൽ പുറത്തിറങ്ങിയ കന്നഡ സിനിമ മുൻഗാരു മേലെ 2 എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ഇത് റൊമാന്റിക് എന്റർടെയ്നർ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മുങ്കാരു മേലേയുടെ രണ്ടാം ഭാഗമാണിത്.



ഒരു മോഡൽ എന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ താരത്തിന് കൈവരിക്കാൻ സാധിച്ചു. 2014 ലെ മത്സരത്തിൽ മിസ് മംഗളൂരു കിരീടം താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ 2015 ലെ മിസ് സൗത്ത്-ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പും താരം ആയിരുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന്റെ വലിയ സവിശേഷതകളിൽ ഒന്നാണ്. മികച്ച അഭിനയ വൈഭവത്തോടെ കിടപിടിക്കുന്ന സൗന്ദര്യമാണ് താരത്തിന് എന്നാണ് സിനിമ ആരാധകരുടെ നിരീക്ഷണം.



ഇപ്പോൾ താരത്തിന്റെതായി പുറത്തു വരാനിരിക്കുന്ന സിനിമ ഡി ജെ തില്ലു ആണ്. സിനിമയുടെ ട്രെയിലർ പ്രകാശന ചടങ്ങ് ആണ് കഴിഞ്ഞ ദിവസം നടന്നത്. അതിനുശേഷം പത്രസമ്മേളനം ഉണ്ടായിരുന്നു. പത്രസമ്മേളനത്തിന് ഇടയിൽ ഒരുപാട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് താരങ്ങൾ മറുപടി നൽകിയിരുന്നു.



അതിനിടയിൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഒരു മാധ്യമപ്രവർത്തകരുടെ അടുത്തുനിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായം. പ്രകാശനം ചെയ്ത് ട്രെയിലറിന് ഒരു ഭാഗത്ത് ഉണ്ടായ ഡയലോഗിനെ ടാഗ് ചെയ്തു കൊണ്ടാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്.



സുരേഷ് കോനടി എന്ന വ്യക്തി ആണ് നടിയോട് ഇത്തരത്തിൽ ചോദ്യം ചോദിച്ചത്. ഒരു മാധ്യമ പ്രവർത്തകനും വിതരണക്കാരനും ആണ് സുരേഷ് കോനടി. നടിയുടെ ശരീരത്തിൽ എത്ര കാക്കപുള്ളികൾ ഉണ്ട് എന്ന സിനിമയുടെ ട്രെയിലറിൽ നായകൻ ചോദിക്കുന്നുണ്ട്. ഇതിന് നായിക 16 എന്ന് ഉത്തരവും നൽകുന്നുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് ആയിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.



നടിയെ സംബന്ധിക്കുന്ന ചോദ്യമായിരുന്നു എങ്കിലും ഇയാളിത് ചോദിച്ചത് ചിത്രത്തിലെ നായകനോട് ആണ്. സിദ്ദു ആണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. നായികയുടെ ശരീരത്തിൽ എത്ര കാക്ക പുള്ളികൾ ഉണ്ട് എന്ന് നിങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയോ എന്നാണ് സുരേഷ് ചോദിച്ചത്. ഈ ചോദ്യം കേട്ടപ്പോൾ എല്ലാവരും ഞെട്ടുകയാണ് ഉണ്ടായത്. എന്നാൽ നായകൻ ആ സമയത്ത് പ്രതികരിച്ചില്ല.



പിന്നീട് നടി ഇതിനെ ട്വിറ്ററിലൂടെ ഒരു മറുപടി നൽകുകയാണ് ചെയ്തത്. നടി തന്നെയാണ് ഈ ചോദ്യം ട്വിറ്റർ വഴി പങ്കുവെച്ചത്. ഇയാൾക്കെതിരെ രൂക്ഷവിമർശനം നടത്താൻ വേണ്ടിയാണ് ട്വിറ്ററിൽ വീഡിയോ നടി പോസ്റ്റ് ചെയ്തത്. സ്ത്രീകളെ ഇയാൾ എങ്ങനെയാണ് ബഹുമാനിക്കുന്നത് എന്ന് ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ് എന്നായിരുന്നു വീഡിയോ പങ്കു വെച്ചതിനു ശേഷം താരം ട്വിറ്ററിൽ കുറിച്ചത്.






Leave a Reply