കങ്കണയുമായുള്ള അജയ് ദേവ്ഗണിന്റെ ബന്ധം..കാജോൾ വിവാഹ മോചനത്തിലേക്ക്!..

ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു കാജോൾ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്നപേരിലും താരം അറിയപ്പെട്ടിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം സിനിമാരംഗത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

താരം അഭിനയിച്ച ഒരുപാട് സിനിമകൾ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് ബാദുഷ, കിംഗ് ഖാൻ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ന്റെ കൂടെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചു. ബോളിവുഡിലെ ഭാഗ്യ താരജോഡികൾ എന്ന പേരിൽ വരെ ഇവർ അറിയപ്പെട്ടു. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഇവരുടെ സൗഹൃദം ആർക്കും അസൂയ ഉണ്ടാക്കുന്ന ഒന്നാണ്.

ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കമ്പികുശികബിഗം, മൈ നെയിം ഈസ് ഖാൻ തുടങ്ങിയവ ഷാരൂഖാൻ കാജൽ ഒരുമിച്ച് അഭിനയിച്ച സൂപ്പർ ഹിറ്റ് ബോളിവുഡ് സിനിമകൾ ആണ്. കൂടാതെ ഒരുപാട് മറ്റു സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിക്കാനും താരത്തിന് കഴിഞ്ഞു. സെലക്ടീവ് ആണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

1999 ലാണ് താരവും ബോളിവുഡിലെ മറ്റൊരു സൂപ്പർ നടനും കൂടിയായ അജയ് ദേവഗനും വിവാഹിതരാകുന്നത്. പക്ഷേ താരം പിന്നെയും സിനിമയിൽ സജീവമായിരുന്നു. ഇപ്പോഴും സിനിമയിൽ സജീവസാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. കുടുംബ ഫോട്ടോകൾ സോഷ്യൽമീഡിയ സാധാരണ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

അജയ് ദേവകനും നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും മികച്ച നടി എന്ന പേരിലറിയപ്പെടുന്ന കങ്കണ റണാവത് തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പ് ഒരു സമയത്ത് ബോളിവുഡ് ന്യൂസുകളിൽ നിറഞ്ഞുനിന്നു. വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ എന്ന സിനിമയിൽ അജയ് ദേവഗണ് ന്റെ നായികയായി പ്രത്യക്ഷപ്പെട്ട കൺകണ യായിരുന്നു. ആ സിനിമയിൽ വച്ച് ഇവരുടെ ബന്ധം പ്രണയമാണെന്ന് പല റിപ്പോർട്ടുകൾ പുറത്തു വന്നു.

പിന്നീട് രണ്ട് സിനിമകൾ കൂടി ഇവർ ഒരുമിച്ച് ചെയ്യുകയും, കങ്കണ റണാവത് നെ തന്റെ നായികയായി അജയ് ദേവ് ഗൺ നിർദ്ദേശിച്ചതാണ് എന്നുള്ള വാർത്തയും ബോളിവുഡ് സിനിമാലോകത്ത് പരന്നു. ഇതിനെ തുടർന്നാണ് കാജോൾ രംഗത്തുവന്നത്. അജയ് ദേവഗൺ കണ്കനയുമായി ബന്ധം തുടരുകയാണെങ്കിൽ വിവാഹമോചനം നേടുമെന്ന് ഭീഷണി കാജൽ മുഴക്കി. കാജലിനെ ഒഴിവാക്കാൻ അജയ് തയ്യാറായിരുന്നില്ല. തുടർന്ന് കൺകണ യുമായി വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു.

Kangana
Kangana
Kangana
Kangana

Be the first to comment

Leave a Reply

Your email address will not be published.


*