എന്തിനാണ് മലയാളികൾ കിടക്കാൻ പറയുന്നത്… അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞാൽ എന്താണ്.. പൊട്ടിത്തെറിച്ച് നടി ചാർമിള….

സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരുള്ള ജനപ്രിയ ചലച്ചിത്ര നടിയാണ് ചാർമിള. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് 1991 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്.  ഒയ്‌ലട്ടം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു.

സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അഭിനയിക്കാൻ തുടങ്ങിയത്. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മലയാളത്തിലും താരം ചെയ്തിട്ടുണ്ട്. അഭിനേത്രി എന്നതിനപ്പുറം കഴിവുള്ള ഒരു നർത്തകിയും ടെലിവിഷൻ അഭിനേതാവും കൂടിയായിരുന്നു താരം.

ഒരുപാട് ടി വി ഷോകളിൽ താരം മത്സരര്ഥിയായും ഗസ്റ്റായും പങ്കെടുത്തിട്ടുണ്ട്. ജെ ബി ജംഗ്ഷൻ, കോമഡി ഫെസ്റ്റിവൽ, കോമഡി സൂപ്പർ നൈറ്റ്, റാണി മഹാറാണി, മനം തിരുമ്പുത്തെ ഓണം ഓണം മൂന്നു,  കോമഡി നക്ഷത്രങ്ങൾ, ബദായി ബംഗ്ലാവ്,, ജോഡി ഒന്നാം നമ്പർ എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.

ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന മംഗല്യപട്ട് എന്ന സീരിയലിലെ മേനകഎന്ന കഥാപാത്രാതെ ആദ്യം അവതരിപ്പിച്ചിരുന്നത് താരമായിരുന്നു. തമിഴിലെ രാജ്ഞിയിലെ ശക്തി ശേശാദ്രിയുടെ മുത്തശ്ശിയായും താരം വേഷമിട്ടിരുന്നു. ഫാത്തിമ ബീവി, ഉയിർ നാൽ വരേ – എന്നീ മ്യൂസിക് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാള ചലച്ചിത്ര മേഖലയിൽ 38 ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ താരം മലയാളത്തിൽ അഭിനയിക്കുന്നില്ല. എന്നിരുന്നാലും താരത്തിന് മലയാളികൾക്കിടയിൽ ഇപ്പോഴും ആരാധകർ ഉണ്ട്. ഇപ്പോൽ താരത്തിന്റെ ഒരു അഭിമുഖം വൈറലാവുകയാണ്. മലയാളത്തിലേക്ക് തിരിച്ചു വരില്ലേ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്.

എന്തിനാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നത് എന്നും എന്തിനാണ് മലയാളികൾ കിടക്കാൻ പറയുന്നത് എന്നും അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞാൽ എന്താണ് എന്നും ആണ് താരം തിരിച്ചു ചോദിക്കുന്നത്. മലയാളത്തിൽ മാത്രമാണ് ഇങ്ങനെ പെരുമാറുന്നത് എന്നും മറ്റു ഭാഷകളിൽ ഒന്നും ഇങ്ങനെ ഇല്ലാ എന്നും താരം ആവർത്തിച്ചു പറയുന്നു. കഴിവിനുള്ള ബഹുമാനം മലയാളത്തിൽ നിന്ന് കിട്ടുന്നില്ലെന്ന് താരം തറപ്പിച്ചു പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*