വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ..!! നമ്മൾ ചെയ്‌താൽ അയ്യേ… മാറേണ്ട ചിന്താഗതി.. : മൈഥിലി….

മലയാള സിനിമയിലെ വിജയ നായികമാരിൽ ഒരാളാണ് മൈഥിലി.2009 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. 2010 മുതൽ 2015 വരെ മലയാള സിനിമയിലെ ഏറ്റവും മികച്ച നായിക എന്ന രീതിയിൽ താരം അറിയപ്പെടുകയും ചെയ്തു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

2009ൽ  മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയായിരുന്നു ഇത്. ആദ്യ സിനിമയിൽ തന്നെ അടയാളപ്പെടുത്തുന്ന വേഷം അവതരിപ്പിക്കാനുള്ള ഭാഗ്യവും അവസരവും താരത്തിനു ലഭിച്ചു. ആ അവസരം നന്നായി കൈകാര്യം ചെയ്തതിലൂടെ മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും താരം നേടുകയും ചെയ്തു. ഒരുപാട് സിനിമകൾ അതിനുശേഷം അഭിനയിച്ചു എങ്കിലും ആദ്യസിനിമയിലെ മാണിക്യം എന്ന കഥാപാത്രം എന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്.

അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മാത്രം പ്രത്യക്ഷപ്പെട്ട താരം മലയാളത്തിലെ ഒരുപാട് മികച്ച നടൻമാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ  സാധിച്ചിട്ടുണ്ട്. 2019 ൽ ആണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്.

ഏകദേശം 30 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചട്ടമ്പിനാട്, കേരളകഫേ, നല്ലവൻ, ശിക്കാർ, സോൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി ലോഹം തുടങ്ങിയവയെല്ലാം താരം അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകളാണ്.  എങ്കിലും 2015 മുതൽ താരം സിനിമയിൽ പഴയതുപോലെ സജീവമല്ല. ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇന്നും സ്ഥിര സാന്നിധ്യമാണ്.

2006 എൻ സി വി ചാനൽ സംപ്രേക്ഷണം ചെയ്തിരുന്ന ഗാനം ശലഭം എന്ന പരിപാടി ആങ്കർ ചെയ്തിരുന്നത് താരമായിരുന്നു. എന്തായാലും സിനിമ മേഖലയിലും ടെലിവിഷൻ രംഗത്തും താരത്തെ നിരവധി ആരാധകരുണ്ടെന്ന് ചുരുക്കം. ഇപ്പോൾ സിനിമാമേഖലയിൽ അത്രത്തോളം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമാ മേഖലയിൽ ഗ്ലാമറസ് ആവണം എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത്. ലോകം മാറിയിട്ടുണ്ട് എന്നതും ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നില്ല എന്നത് ഒരു അഭിനേത്രിയുടെ കുറവാണ് എന്നും താരം പറഞ്ഞു. അതുപോലെ ഇവിടെ ഗ്ലാമർ ചെയ്താൽ അയ്യേ എന്നും പുറമേ ഗ്ലാമറസ് ആയാൽ വൗ എന്ന ചിന്താഗതി മാറേണ്ടതുണ്ട് എന്നും താരം പറഞ്ഞു.

Mythili
Mythili
Mythili

Be the first to comment

Leave a Reply

Your email address will not be published.


*