ആ സംവിധായകൻ എന്റെ തോളിൽ കൈയ്യിട്ട് ഇഷ്ടമല്ലേ എന്ന് ചോദിച്ചു.. ഇഷ്ടമല്ല എന്ന് പറഞ്ഞത് കൊണ്ട് സിനിമ സെറ്റിൽ പിന്നെ കഷ്ട കാലം ആയിരുന്നു : ലക്ഷ്മി രാമകൃഷ്ണൻ…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയും സംവിധായകയുമാണ് ലക്ഷ്മി രാമകൃഷ്ണൻ. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഇപ്പോൾ കൂടുതലായും തമിഴ് സിനിമകളിലാണ് താരം അഭിനയിക്കുന്നത്. സഹ നടികളുടെ റോളുകൾ വളരെ ഭംഗിയായി താരം അവതരിപ്പിക്കുന്നു.

മാനസിക രോഗത്തിന്റെ സെൻസിറ്റീവ് ചിത്രീകരണത്തിന് പ്രശംസ നേടിയ ഫീച്ചർ ഫിലിം ആരോഹണം താരമാണ് സംവിധാനം ചെയ്തത്. സംവിധാനം ചെയ്ത ഹൗസ് ഓണർ വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു. അഭിനയ രംഗത്തും സംവിധായകൻ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടിയോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നത്.

അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങൾ എത്രയും പ്രേക്ഷകരുടെ മനസ്സ് സാന്നിധ്യമാകാൻ മാത്രം മികവിലാണ് താരം അവതരിപ്പിച്ചത്. ഓരോ കഥാപാത്രത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ നേടാനും വർദ്ധിപ്പിക്കാനും സാധിക്കുന്നതും ഈ അവതരണ മികവ് കൊണ്ട് തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പിന്തുണയും അഭിപ്രായവും താരം നിലനിർത്തുകയും ചെയ്തു.

അഭിനേത്രികൾ തുറന്നുപറയുന്ന സിനിമാ മേഖലയിലുള്ള ബുദ്ധിമുട്ടുകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ വാർത്താ പ്രാധാന്യം ലഭിക്കാറുണ്ട്. ഒരുപാടുപേർ ഇക്കാര്യങ്ങൾ തുറന്നു പറയാൻ മടി കാണിക്കാറുണ്ട് എങ്കിലും പലരും തുറന്നു പറയാറുമുണ്ട്. താരം തുറന്നു പറഞ്ഞ ഒരു ദുരനുഭവമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ തരംഗമായത്.

അടുത്തിടെ മലയാളത്തിലെ ഒരു സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായ മോശം അനുഭവം ആണ് താരം തുറന്നു പറയുന്നത്. മലയാളത്തിൽ ഒരു പടം ചെയ്യുമ്പോൾ താരം മോണിറ്ററിന്റെ അടുത്ത് സംവിധായകന്റെ അരികിൽ ഇരിക്കുകയായിരുന്നു എന്നും അപ്പോൾ സംവിധായകൻ കൈ തോളിലിട്ട് ഇഷ്ടം പ്രകടിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് താരം പറയുന്നത്. ഞാൻ മാറിയപ്പോൾ ഇഷ്ടമല്ലേ എന്ന് ചോദിച്ചു എന്നും ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു.

പിന്നീട് സെറ്റിൽ എനിക്ക് കഷ്ടകാലമായിരുന്നു എന്നും വെറുതെ ഒന്ന് നടക്കുന്ന ടേക്ക് പോലും 20 പ്രാവശ്യം ചെയ്യിപ്പിച്ചു എന്നും താരം പറയുന്നു. ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ നിലപാട് വ്യക്തമാക്കിഎന്നും സംവിധായകൻ മാപ്പു പറയണമെന്ന് ഒപ്പം അഭിനയിച്ചവർ നിലപാട് എടുത്തത് കൊണ്ട് സംവിധായകൻ മാപ്പുപറഞ്ഞു എന്നുമാണ് താരം പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഇതേ സംവിധായകനെ കണ്ടപ്പോൾ വളരെ ആദരപൂർവ്വം അദ്ദേഹം എന്നോട് പെരുമാറി എന്നും താരം പറയുന്നുണ്ട്.

Lakshmi
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*