പത്താം ക്ലാസ് പോലും പാസാകാത്തവർ… ഡോക്ടറും ബാങ്ക് ജോലിയും ഉപേക്ഷിച്ചു വന്നവരും… മലയാളി നായികമാരുടെ വിദ്യാഭ്യാസ യോഗ്യതകൾ….

സിനിമാ മേഖലയിലെ തിളങ്ങിനിൽക്കുന്ന താരങ്ങളെ കുറിച്ച് ആരാധകർക്ക് അറിയാൻ വലിയ താല്പര്യം ആയിരിക്കും. അവരുടെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ആരാധകർക്ക് വലിയ ആഹ്ലാദവും ആരവവും പകരാറുണ്ട്. അതുകൊണ്ട് തന്നെയാണ് അഭിനേതാക്കളുടെ വിശേഷങ്ങളും പോസ്റ്റുകളും എല്ലാം ഞൊടിയിടയിൽ വൈറലാകുന്നത്. വിവാഹവും വിവാഹ മോചനവും അതിനിടയിൽ ഉണ്ടാകുന്ന യാത്രകളും എല്ലാം ആരാധകർക്കും വേണ്ടി അഭിനയതക്കൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് മലയാളത്തിലെ മുൻനിര നായിക നടിമാരുടെ വിദ്യാഭ്യാസ യോഗ്യതകൾ ആണ്. പത്താംക്ലാസിൽ പാസ് ആകാത്തവരും വലിയ ജോലികൾ ആയ ഡോക്ടർ ബാങ്ക് ജോലി എന്നിവ ഉപേക്ഷിച്ച് സിനിമയിലെത്തിയവരും കൂട്ടത്തിൽ ഉണ്ട്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ അഭിനേത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തുന്ന പോസ്റ്റ് തരംഗം സൃഷ്ടിച്ചത്.

മലയാളത്തിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ കാവ്യാമാധവൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതുകൊണ്ട് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല എന്ന് അന്ന് അന്നത്തെ വാർത്താമാധ്യമങ്ങളിൽ അച്ചടിച്ചു വന്നിരുന്നു പക്ഷേ പിന്നീട് താരം പ്ലസ് ടു പരീക്ഷ എഴുതിയിട്ടുണ്ട് അതിന്റെ ഫലം താരം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

നമ്മൾ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് വന്ന താരമാണ് ഭാവന നമ്മൾ എന്ന സിനിമയിൽ പഠിക്കുമ്പോൾ താരം പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു അതിനുശേഷം താരം പഠന മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. നസ്രിയ നസീം എന്ന മികവുള്ള അഭിനയത്രി ബികോം ഒന്നാം വർഷ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ഫഹദിനെ വിവാഹം കഴിക്കുന്നത് വിവാഹത്തിനുശേഷം താരം വിദ്യാഭ്യാസരംഗം മുന്നോട്ടു കൊണ്ടു പോയിട്ടില്ല.

നമിത പ്രമോദ് ഡിഗ്രി ബി എ സോഷ്യോളജി എഡിറ്റ് പഠിക്കാൻ ആരംഭിച്ചുവെങ്കിലും ഒരേസമയത്ത് കാലത്ത് അത് താരത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീട് താരം അത് തുടർന്ന് പഠിക്കുകയാണ് ചെയ്തത്. സംയുക്ത മേനോൻ ഡോക്ടറായ അച്ഛന്റെ പാത പിന്തുടരണം എന്ന് സ്വപ്നത്തിൽ ആയിരുന്നു പക്ഷേ എൻട്രൻസ് പരീക്ഷ എഴുതി കാത്തിരിക്കുന്ന സമയത്താണ് സിനിമയിലേക്ക് അവസരം വന്നത് പിന്നീട് ഡോക്ടറേറ്റ്നെക്കുറിച്ച് താരം ചിന്തിച്ചിട്ടില്ല.

സിനിമയിലേക്ക് വരുന്ന സമയത്ത് തന്നെ ഡിഗ്രി കംപ്ലീറ്റ് ആക്കിയ താരമാണ് മഞ്ജുവാര്യർ. അതുപോലെതന്നെ അഹാന കൃഷ്ണയും നിഖില വിമലഉം ഡിഗ്രി പഠന പൂർത്തിയാക്കിയതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ബിരുദം പൂർത്തിയാക്കിയ നടിമാരിൽ ഉൾപ്പെടുന്ന വരാണ് അപർണ ബാലമുരളി, മമ്ത മോഹൻദാസ്, ഹണിറോസ് എന്നിവരും.

ബിരുദ പഠനത്തിനുശേഷം ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയവരും മലയാള സിനിമ നായികമാരുടെ കൂട്ടത്തിൽ ഉണ്ട്. സംവൃതാസുനിൽ, പാർവതി തിരുവോത്ത്, നവ്യ നായർ, മീരാനന്ദൻ, മിയ ജോർജ്ജ് തുടങ്ങിയവരെല്ലാം പഠനത്തിനും ഉപരിപഠനത്തിനും എല്ലാം സിനിമ ഒരു തടസ്സമല്ല എന്ന് തെളിയിക്കാൻ സാധിച്ചവരാണ്. എന്തായാലും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ വാർത്ത പ്രചരിക്കുന്നത്.

Mamta
Miya
Navya
Aparna
Samvritha

Be the first to comment

Leave a Reply

Your email address will not be published.


*