സാമന്തയുടെ ടീഷർട്ടിൽ എഴുതിയിരിക്കുന്ന വാക്കുകൾ ആരോടാണെന്ന് അന്വേഷിച്ച് ആരാധകർ..

മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ ആരാധകർക്ക് ഒരു പഞ്ഞവുമില്ലാത്ത താരമാണ് സമന്ത. താരത്തിന്റെ പുറത്തിറങ്ങുന്ന സിനിമകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ മലയാളികളും ഏറ്റെടുക്കാറുണ്ട്. മികച്ച അഭിനയ വൈഭവമാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ താരത്തിന് തെളിയിക്കാൻ കഴിഞ്ഞു.

തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത് രൂപത്തിൽ വളരെ തന്മയത്വത്തോട് കൂടെയും ആത്മാർത്ഥതയോടെയും കൂടെയാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും വർധിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുമുണ്ട്.

ഏതുതരം കഥാപാത്രങ്ങളെയും താരത്തെ വിശ്വസിച്ച് ഏൽപ്പിക്കാം എന്നാണ് സംവിധായകരുടെ ഇടയിൽ ഉള്ള സംസാരം. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഒരുപാട് വർഷങ്ങളായി നിലനിൽക്കുന്നത്. പുഷ്പയിലെ ഐറ്റം ഡാൻസിലൂടെ താരം വീണ്ടും തന്റെ താരമൂല്യം വർധിപ്പിച്ചിരിക്കുകയാണ്. നിറഞ്ഞ കയ്യടിയാണ് പുഷ്പയിലെ 3 മിനിറ്റ് ഡാൻസിന് മാത്രം താരം നേടിയത്.

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ മുൻനിര നായകനായ നടിമാരിൽ പ്രധാനിയാണ് ഇപ്പോൾ താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. വലിയ ആഘാതം സൃഷ്ടിച്ചു കൊണ്ട് കടന്നു വന്ന ഒരു വാർത്തയായിരുന്നു അവരുടെ വിവാഹമോചനം. പ്രേക്ഷകർക്കിടയിൽ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്.

വിവാഹ മോചനത്തിന്റെ വ്യക്തമായ ഒരു കാരണം ഇരുവരും ഇതുവരെയും നൽകിയിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ ആരാധകർക്കിടയിൽ ഇപ്പോഴും ഈ വിഷയം വലിയ ചർച്ചകൾ ആവാറുണ്ട്. ഒരുപാട് കുറ്റപ്പെടുത്തലുകൾ സമന്ത സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട് പക്ഷേ മൗനമാണ് താരം മിക്കപ്പോഴും അവലംബിച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ സമയത്ത് മാത്രമാണ് താരം പ്രതികരിച്ചതും.

ഇപ്പോൾ താരം മുംബൈയിൽ വന്ന് ഇറങ്ങിയ സമയത്ത് ധരിച്ചിരുന്ന ടീഷർട്ട് എഴുതിയിരിക്കുന്ന വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്.അശ്ലീലമാണ് ടീഷർട്ടിൽ എഴുതിയിരിക്കുന്നത്. താരത്തിന് എതിരെ കമന്റ് ഇട്ടവർക്കും മുൻ ഭർത്താവിനുമെല്ലാം ടീ ഷർട്ടിലെ വാക്കുകളിലൂടെ മറുപടി പറയുകയാണോ എന്ന് ചോദിക്കുന്ന ആരാധകർ പോലും ഉണ്ട്.

Samantha
Samantha
Samantha
Samantha
Samantha

Be the first to comment

Leave a Reply

Your email address will not be published.


*