

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള പോ ൺ സിനിമകളിൽ അഭിനയിക്കുന്ന താരവും അഡൽട്ട് മോഡലുമാണ് മിയ ഖലീഫ. ഇപ്പോൾ താരം പോ ൺ സിനിമകളിൽ അഭിനയിക്കുന്നില്ല എങ്കിലും താരത്തിന് ആരാധകർക്കിടയിൽ വലിയ സ്ഥാനമാണ്. ആരാധകരുടെ കാര്യത്തിൽ അഭിനയം നിർത്തി വച്ചതെന്നും ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്ന് അർത്ഥം.



പക്ഷേ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത് ആരാധകർക്കിടയിൽ വലിയ ആഘാതം സൃഷ്ടിക്കാൻ കഴിവുള്ള വലിയ ഒരു വാർത്തയായിരുന്നു. താരത്തിന്റെ മരണ വാർത്തയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്ന് പ്രചരിപ്പിക്കപ്പെട്ടത്. മരണ വാർത്തയറിഞ്ഞ് ആദരാഞ്ജലികളർപ്പിച്ചവരും സങ്കടം പറഞ്ഞവരും കുറവല്ല എന്നതും വലിയ വസ്തുത തന്നെ.



പക്ഷേ പ്രചരിക്കപ്പെട്ട വാർത്ത വ്യാജമായിരുന്നു എന്ന് വാർത്തകൾക്ക് മറുപടിയായി താരം തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ടപ്പോഴാണ് മനസ്സിലാകുന്നത്. മരണപ്പെട്ട ഒരു സോഷ്യൽ മീഡിയ ഉപയോക്താവിനെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ വരുന്ന സാധാരണ മാറ്റങ്ങൾ താരത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്നതോടു കൂടിയാണ് താരത്തിന്റെ മരണവാർത്ത പ്രചരിച്ചു തുടങ്ങുന്നത്.



“മിയ ഖലീഫയെ ഓർക്കുന്നു.. മിയ ഖലീഫയെ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതം ഓർമ്മിക്കാനും ആഘോഷിക്കാനും ഈ പ്രൊഫൈൽ സന്ദർശിക്കുന്നതിൽ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു..” എന്ന കുറിപ്പ് എഫ് ബി യിൽ പ്രത്യക്ഷപ്പെട്ടതോടൊപ്പം തന്നെ പേജ് റീമെമ്പറിങ്’ എന്ന ലേബലിലേക്ക് മാറുകയും ചെയ്തു.



ഇപ്പോഴും ഇത് എങ്ങനെ താരത്തിന്റെ പേജിൽ വന്നുവെന്ന് വ്യക്തമല്ല എങ്കിലും സംഭവവുമായി ബന്ധപ്പെട്ട ഒരു വിശദീകരണം താരം തന്നെ നേരിട്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട് പറയുകയാണ് ഉണ്ടായത്. താൻ മരിച്ചിട്ടില്ലെന്ന സൂചന നൽകുന്ന ഒരു ‘ട്രോൾ മേമേ’ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു കൊണ്ടാണ് താരം ആരാധകർക്കിടയിൽ പ്രത്യക്ഷപ്പെട്ടത്. മരണ വാർത്ത പ്രചരിച്ച അതേ വേഗത്തിൽ താരത്തിന്റെ മറുപടിയും പ്രചരിക്കുന്നുണ്ട്.

— Mia K. (@miakhalifa) January 30, 2022




Leave a Reply