

ഏകദേശം പത്ത് വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന താരമാണ് മീര നന്ദൻ. ചലച്ചിത്ര മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ നടിയായും മോഡലായും ആർജെ ആയും തിളങ്ങി നിൽക്കാനും ഒരുപാട് ആരാധകരെ താരം നേടി. തുടക്കം മുതൽ താരം സിനിമ മേഖലയിൽ സജീവമായിരുന്ന കാലമത്രയും മികച്ച വേഷങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.



മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു താരം. 2007 മുതൽ സിനിമയിൽ താരം സജീവമാണ്. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മുല്ലയിൽ ആണ് താരം ആദ്യം അഭിനയിച്ചത്.



2017 ൽ ഗോൾഡ് ഗോൾഡ് കോയിൻസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സജീവമായി സിനിമാ മേഖലയിൽ ഉണ്ടായിരുന്ന സമയത്തിൽ താരം അഭിനയിച്ച സിനിമകൾ അത്രയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായി. അഭിനയിച്ച ഭാഷകളിലെല്ലാം നിറഞ്ഞ കയ്യടിയും പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു.



അഭിനയത്തിന് അപ്പുറം ഒരു നല്ല ഗായിക കൂടിയാണ് താരം. അഭിനയത്തിലൂടെയും അതിലുപരി ഗാന ആലാപനത്തിലൂടെയും നിരവധി ആരാധകരെ ആണ് താരം നിലനിർത്തിയത്. ഇപ്പോൾ സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം പ്രേക്ഷകരുമായി നിരന്തരം വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ താരം ഷെയർ ചെയ്യുന്നു.



ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്. താരത്തിന് ശരീരം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വേഷങ്ങളും ലിപ്ലോക്ക് സീനുകൾ ഓടും ഒന്നും താല്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ അതിനെതിരായി സിനിമാ മേഖലയിൽ നിന്ന് എന്തെങ്കിലും കേൾക്കേണ്ടി വന്നിട്ടുണ്ടോ അങ്ങനെ ഒരു അനുഭവം ഉണ്ടോ എന്നാണ് അഭിമുഖം നടത്തുന്നയാൾ ചോദിച്ചത്.



തീർച്ചയായും ഉണ്ട് എന്നായിരുന്നു താരത്തിനെ മറുപടി മലയാളത്തിൽ നിന്നല്ല തമിഴ് ഇൻഡസ്ട്രിയിൽ നിന്നാണ് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുള്ളത് എന്നും ലിപ്ലോക് സീൻ ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ അതിന് പറ്റില്ലെങ്കിൽ നിങ്ങളൊക്കെ പിന്നെന്തിനാണ് ഈ പണിക്ക് വരുന്നത് എന്ന് തമിഴ് ഡയറക്ടർ എല്ലാവരുടെയും മുമ്പിൽ വെച്ച് ചോദിച്ചു എന്നുമാണ് താരം പറയുന്നത്.






Leave a Reply