

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽമീഡിയയിലും അല്ലാതെയും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന മലയാള സിനിമയാണ് ബ്രോ ഡാഡി. മലയാളത്തിലെ താരരാജാവ് മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിച്ച സൂപ്പർ ഹിറ്റ് മലയാള സിനിമ മലയാളി കുടുംബ സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് വേണം പറയാൻ. കേരളത്തിൽ സിനിമ വിജയകരമായി മുന്നോട്ടു പോവുകയും ചെയ്തു.



പൃഥ്വിരാജ് എന്ന സംവിധായകന്റെ കയ്യൊപ്പ് സിനിമയിലുടനീളം നമുക്ക് കാണാൻ സാധിക്കും. സംവിധാന രംഗത്തേക്ക് കടന്നു വന്ന പൃഥ്വിരാജ് വളരെ മികച്ച രീതിയിൽ ആണ് ഇതുവരെയുള്ള സിനിമകൾ സംവിധാനം ചെയ്തത്. കൂടാതെ ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും പൃഥ്വിരാജ് ചെയ്തിരുന്നു.



താരനിബിഡമായിരുന്നു ബ്രോ ഡാഡി എന്ന സിനിമ. മോഹൻലാൽ പൃഥ്വിരാജ് ന് പുറമേ ലാലുഅലക്സ്, മീന, കനിഹ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, കല്യാണി പ്രിയദർശൻ, ജഗദീഷ്, മല്ലിക സുകുമാരൻ, ഉണ്ണിമുകുന്ദൻ തുടങ്ങിയവർ ഈ സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിച്ചത്. എല്ലാ അർത്ഥത്തിലും മലയാള സിനിമ പ്രേമികൾ സിനിമയെ ഏറ്റെടുത്തു.



ഈ സിനിമയിൽ ചെറിയ വേഷത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് കാവ്യ ഷെട്ടി. കന്നഡ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഈ സിനിമയിൽ പൃഥ്വിരാജിന്റെ കൊളീഗ് ആയാണ് സിനിമയിൽ അഭിനയിച്ചത്. പൃഥ്വിരാജ് ഇടങ്കണ്ണിട്ട് താരത്തെ നോക്കുന്ന രംഗം സോഷ്യൽമീഡിയയിലും അല്ലാതെയും വയറലായിരുന്നു.



താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയുടുത്ത ശാലീന സുന്ദരിയായാണ് കൂടുതലും ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ലുക്കിൽ സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. 2013 ൽ അഭിനയലോകത്തേക്ക് കടന്നു വന്ന താരം പത്തിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.






Leave a Reply