ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് പ്രിയ താരം ഐശ്വര്യ മേനോൻ 🔥🥰 ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറൽ…

അഭിനേതാക്കൾ എല്ലാം ഫിറ്റ്‌നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുകളാണ് ഇപ്പോൾ. ഒരുപാട് പേരാണ് ഇപ്പോൾ യോഗ, വർക്ക്ഔട്, ഫിറ്റ്നസ് വിഡിയോകൾ എല്ലാം പങ്കുവെക്കുന്നത്. അത്തരം പ്രയത്നങ്ങൾക്ക് വലിയ പിന്തുണയും പ്രീതിയും പ്രേക്ഷകർ നൽകുന്നുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അത്തരം ഒരു താര സുന്ദരിയുടെ ഫിറ്റ്നസ് വിഡിയോ ആണ് കയ്യടി നേടി കൊണ്ടിരിക്കുന്നത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമായ ഐശ്വര്യ മേനോൻ ആണ് ഇപ്പോൾ റീൽസിലെ താരം. മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ഐശ്വര്യ മേനോൻ. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അത്രത്തോളം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

തമിഴ് സിനിമയിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടത്. 2012 ൽ സിദ്ധാർത്ഥ, അമല പോൾ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കാതലിൽ സ്വതപ്പുവധു എപ്പടി എന്ന തമിഴ് റൊമാന്റിക് സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തമിഴിനു പുറമെ മലയാളം കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യമായി താരത്തിന് ആരാധകവൃന്ദങ്ങൾ ഉണ്ടാകുന്നത് താരത്തിന്റെ മികവുള്ള അഭിനയം കൊണ്ട് തന്നെയാണ്.

ദാസവാള എന്ന സിനിമയിൽ അക്ഷര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആണ് താരം കനഡയിൽ അഭിനയം ആരംഭിച്ചത്. 2014 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം മൺസൂൺ മംഗോസ് എന്ന സിനിമയാണ് താരം അഭിനയിച്ച ഏക മലയാള സിനിമ. വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു. സിനിമ സൂപ്പർഹിറ്റായിരുന്നു. താരത്തിന്റെ കരിയറിൽ ഈ സിനിമക്ക് പ്രത്യേക സ്ഥാനം ഉണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.5 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫിറ്റ്നസ് വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയി അപ്‌ലോഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. താരം അഭിനയത്തോട് കാണിക്കുന്ന മികവിനു കൂടെ തന്നെ ശരീര സൗന്ദര്യത്തെയും ആരോഗ്യത്തെയും നിലനിർത്തുന്ന ഇത്തരം ശ്രമകരമായ പ്രയത്നങ്ങൾക്ക് നിറഞ്ഞ പിന്തുണയും പ്രശംസയും പ്രാർത്ഥനയും ആരാധകരിൽ നിന്നും ലഭിക്കുന്നുണ്ട്.

Iswarya
Iswarya
Iswarya
Iswarya
Iswarya
Iswarya

Be the first to comment

Leave a Reply

Your email address will not be published.


*