

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി കൃഷ്ണ കുമാർ മലയാള സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ കുടുംബം സജീവമാണ്. താരത്തിന്റെ നാലു മക്കളെയും ഭാര്യയെയും പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പരിചിതമാണ്.



ഒരുപാട് നല്ല വേഷങ്ങൾ സിനിമയിൽ ചെയ്ത് കയ്യടി വാങ്ങിയ താരമാണ് മൂത്ത മകൾ അഹാന. ദിയ കൃഷ്ണ മോഡലിംഗ് മേഖലയിൽ ആണ് സജീവം. ഇഷാനി കൃഷ്ണ ഈ അടുത്താണ് മലയാള സിനിമയിൽ അരങ്ങേറിയത്. എന്തായാലും മക്കൾ ഉൾപ്പെടെ കുടുംബത്തിലുള്ളവർ എല്ലാം പ്രേക്ഷകർക്ക് വളരെ അടുത്തു നിൽക്കുക എന്നത് ഒരു അപൂർവ്വമായ സവിശേഷത തന്നെയാണ്.



ഇഷാനി കൃഷ്ണയുടെ അരങ്ങേറ്റ ചിത്രം തന്നെ മികച്ച പ്രേക്ഷക അഭിപ്രായവും കയ്യടിയും നേടിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വൺ എന്ന ചിത്രത്തിലായിരുന്നു താരം ഒരു ശ്രദ്ധേയമായ കഥാപാത്രമായി എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ഒരു മുഴു നീള കഥാപാത്രം താരത്തിന് ലഭിച്ചു എന്നത് താരം തന്റെ കരിയറിലെ മികച്ച തുടക്കം ആയി കണക്കാക്കുന്നു.



വലിയ ഒരു ഭാഗ്യമായി തന്നിലേക്ക് എത്തിയ അവസരത്തിൽ നന്നായി താരം ഉപയോഗിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് വൺ എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. മലയാള സിനിമ ഭാവിയിൽ താരത്തിന് ഒരുപാട് നല്ല കഥാപാത്രങ്ങൾ ലഭിക്കുമെന്നതിൽ സംശയമില്ല. ആദ്യ സിനിമയിലൂടെ തന്നെ താരം നേടിയ മികച്ച അഭിപ്രായങ്ങൾ അതിനു തെളിവാണ്.



ഫിറ്റ്നസ് ഏറെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് താരം. അടുത്തിടെ ഭാരം കുറച്ചു കൊണ്ട് താരം ഒരു വീഡിയോ ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവം ആയതുകൊണ്ടും സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിനു സജീവമായ ആരാധകർ ഉണ്ടായതു കൊണ്ടും വളരെ പെട്ടന്നാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്.



സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തൻറെ പുതിയ ഫോട്ടോകളും വീഡിയോകളും താരം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരമിപ്പോൾ പങ്കുവെച്ച പുത്തൻ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കടൽക്കരയിൽ പാറക്കെട്ടുകൾക്ക് അടുത്ത് അഴകിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.






Leave a Reply