കമന്റില്‍ ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥയാണിപ്പോൾ…  അത് കാര്യമാക്കാതെയാണ് മുന്നോട്ട് പോകുന്നത് : ഗ്രേസ് ആന്റണി…

മലയാള ചലച്ചിത്ര അഭിനയ മേഖലയിലും  മോഡലിംഗ് രംഗത്തും ഒരുപോലെ അറിയപ്പെടുന്ന താരം ആണ്  ഗ്രേസ് ആന്റണി. 2016 മുതൽ ആണ്  താരം അഭിനയ ജീവിതത്തിൽ സജീവമായത്. താരത്തിന്റെ ആദ്യ ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു. താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്. വളരെ പെട്ടന്ന് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ക്ലാസിക്കൽ നർത്തകിയുമാണ് താരം. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം തുടർച്ചയായി കൊണ്ടു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.
അത് കൊണ്ട് തന്നെ അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

കുമ്പളങ്ങി നൈറ്റ്സിലെ അഭിനയമാണ് താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രം. പലരും താരത്തെ ഇപ്പോഴും ഓർക്കപ്പെടുന്നത് ഹാപ്പി വെഡിങ് സിനിമയിലെ റാഗിംഗ് സീനിലൂടെയാണ്. തമാഷ, ഹലാൽ പ്രണയകഥ,  സാജൻ ബേക്കറി എന്നീ സിനിമകളിലൊക്കെ താരം മികവിൽ തന്നെ വേഷങ്ങൾ കൈകാര്യം ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

ഇപ്പോൾ പ്രചാരത്തിലുള്ള ഫോട്ടോഷൂട്ട്കളെ കുറിച്ചാണ് താരം പറയുന്നത്. ലോക്കഡൗണിൽ ആയിരുന്നു ഫോട്ടോഷൂട്ടുകൾ ഒരുപാട് പോപ്പുലർ ആയത്. ഒരുപാട് പേർ ലോക്ക്ഡൗണിലെ സമയത്ത് ഫോട്ടോകൾ നടത്തിയിട്ടുണ്ടെങ്കിലും ഞാൻ അതിനായി ഒരുങ്ങിയിട്ടില്ല എന്നാണ് താരം പറയുന്നത്.

“കാരണം എനിക്ക് തോന്നുമ്പോഴേ എനിക്ക് ചെയ്യാന്‍ പറ്റൂ. ഒരാള് പുഷ് ചെയ്തത് കൊണ്ട് മത്രം ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ. എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ ഫോട്ടോഷൂട്ട് മാത്രമേ ചെയ്തിട്ടുള്ളൂ.” എന്നും താരം പറയുന്നുണ്ട്. പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ വെച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടില്ല എന്നും താരം പറഞ്ഞു.

പിന്നീട് താരത്തിന് വാക്കുകൾ ഫോട്ടോഷൂട്ടുകൾക്കും മറ്റു പോസ്റ്റുകൾക്കും വരുന്ന കമന്റുകളെ കുറിച്ചായിരുന്നു. കമന്റ് സെക്ഷനിൽ ഇപ്പോൾ ആർക്കും എന്തും പറയാമെന്ന ഒരു അവസ്ഥയാണ് എന്നും അതിനെ മൈൻഡ് ചെയ്യാറില്ല എന്നുമാണ് താരത്തിന്റെ വാക്കുകൾ. എന്റെ ഇന്‍സ്റ്റാവാള്‍ എന്റെ ഐഡന്റിറ്റി ആണ്. ഞാനെന്താണെന്നാണ് അവിടെ കാണിക്കുന്നത്. എനിക്കെന്താണ് തോന്നുന്നത് അത് ഞാന്‍ ചെയ്യും. കമന്റുകള്‍ ഞാന്‍ കാര്യമാക്കാറില്ല എന്നും താരം പറഞ്ഞു.

Grace
Grace
Grace

Be the first to comment

Leave a Reply

Your email address will not be published.


*