സംവിധായകനൊപ്പം കിടക്ക പങ്കിട്ടാൽ മതി വലിയ അവസരങ്ങൾ തേടിവരും… കാസ്റ്റിങ് കൗച്ചിനെ കുറിച്ചു തുറന്നു പറഞ്ഞ് ടെലിവിഷൻ താരം…

സിനിമ മേഖലയിൽ സ്ത്രീകൾ പലപ്പോഴും അവഗണനകൾ നേരിടുന്നു എന്ന് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ ഒരുപാട് ചർച്ചകളും കോളിളക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉണ്ടായിട്ടുമുണ്ട്. കാസ്റ്റിംഗ് കൗച്ച്കളെ കുറിച്ച് തുറന്ന് പറഞ്ഞ വർത്തമാനങ്ങൾ വലിയ വാർത്തയാകാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു കാസ്റ്റിംഗ് കൗച് വർത്തമാനമാണ് വീണ്ടും പുറത്തുവന്നിരിക്കുന്നത്.

സംവിധായകരോടൊപ്പം കിടക്ക പങ്കിട്ടാൽ അവസരങ്ങൾ തരാമെന്ന് പറയുമെന്നും ആ വാഗ്ദാനം അവർ നിറവേറ്റുകയും ചെയ്യും എന്നാണ് ടെലിവിഷൻ താരം ദിവ്യങ്ക ത്രിപാഠി പറഞ്ഞിരിക്കുന്നത്. പക്ഷേ അങ്ങനെ സംവിധായകർക്കു മുമ്പിൽ ജീവിതം വിറ്റ് അവസരങ്ങൾ തേടി പിടിക്കേണ്ട ആവശ്യമില്ല എന്ന് താരം വ്യക്തമാക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ വൈറലായത്.

ഒരു ഷോ അല്ലെങ്കിൽ ഒരു സിനിമ അവസാനിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതത്തോടുള്ള യുദ്ധമാണ് എന്നും അടക്കാനുള്ള ലോണുകളും ബില്ലുകളും ഇഎംഐയും ഓരോരുത്തരെയും സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യും. ആ അവസരമാണ് സംവിധായകരും മറ്റുള്ളവരും മുതലെടുക്കുന്നത് എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. ഈ അവസരത്തിലാണ് സംവിധായകരുമായി കിടക്ക പങ്കിട്ടാൽ വലിയ അവസരം തരാമെന്ന വാഗ്ദാനങ്ങൾ ഉണ്ടാവുക എന്നും താരം പറഞ്ഞു.

പക്ഷേ അവിടെ വഴങ്ങേണ്ട ആവശ്യമില്ല എന്നാണ് താരം വ്യക്തമാക്കുന്നത്. എല്ലാവരും ഇങ്ങനെയാണ് ചെയ്യുന്നത് എന്നും ഈ മേഖല ഇങ്ങനെയൊക്കെയാണ് എന്നും പറഞ്ഞ് ജീവിതം വിൽക്കാൻ ആവശ്യപ്പെടും എന്നും ആവശ്യപ്പെടുന്നവർ ബുദ്ധിശാലികളാണ് എന്നും താരം പറഞ്ഞു. കാസ്റ്റിംഗ് കൗചിന്റെ യഥാർത്ഥ അവസ്ഥകളാണ് താരത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

പക്ഷേ താരം വീണ്ടും വീണ്ടും പറയുന്നത് കാസ്റ്റിംഗ് കൗച്ച് പോലെയുള്ള അബദ്ധങ്ങളിൽ പോയി ചാടരുത് എന്നും തന്റെ കഴിവുകളിൽ വിശ്വാസമർപ്പിച്ച് നല്ല അവസരങ്ങൾക്ക് വേണ്ടി പ്രയത്നിക്കുകയും കാത്തിരിക്കുകയുമാണ് ചെയ്യേണ്ടത് എന്നുമാണ്. ജീവിതവും അഭിമാനവും മറ്റുള്ളവരുടെ മുമ്പിൽ പണയപ്പെടുത്തി നേടുന്ന അവസരങ്ങളെ കൊണ്ട് ഒരു കാര്യവുമില്ല എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ വാക്കുകൾ ഓരോന്നും.

കഴിവു കൊണ്ടാണ് തനിക്ക് ആദ്യത്തെ അവസരം ലഭിച്ചതെന്നും അതേ കഴിവു കൊണ്ട് അൽപം കാത്തിരുന്നാലും അവസരങ്ങൾ നിങ്ങളെ തേടിയെത്തുമെന്നും മനസ്സിലാക്കണമെന്നും താരം അടിവരയിട്ട് പറയുകയുണ്ടായി. സിനിമയിൽ തുടക്കക്കാരായ വരാണ് ഇത്തരത്തിൽ കാസ്റ്റിംഗ് കൗച്ച്കളിൽ പോയി പെടുന്നത് എന്നും പലരും ഇക്കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നവരാണ് എന്നും എല്ലാവർക്കും അറിയാവുന്നതാണ്.

Divyanka
Divyanka
Divyanka

Be the first to comment

Leave a Reply

Your email address will not be published.


*