

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരങ്ങളിലൊരാളാണ് ഭാവന. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന താരം മലയാളത്തിനു പുറമേ സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഭാവന. ഒരു സമയത്ത് മലയാളത്തിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു താരം.



ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതിനെ നേരിട്ട് കൊണ്ട് തന്റെ വിജയവീഥി മുന്നോട്ട് നയിച്ച താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്ന താരം ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ല എന്ന് വേണം പറയാൻ. പക്ഷേ മറ്റുഭാഷകളിൽ താരം സജീവമായി നിലകൊള്ളുന്നു.



താരം സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.



ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട നടന്മാരായ ജയസൂര്യയും സുരാജ് വെഞ്ഞാറമൂടും ആണ് താരത്തോടൊപ്പം ഇന്റർവ്യൂ വിൽ കാണാൻ സാധിക്കുന്നത്. പരസ്പരം കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഒരുപാട് കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മൂവരും പങ്കുവെക്കുന്നുണ്ട്.



ഇതിൽ ഭാവന പറഞ്ഞ ചില കാര്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. ജയസൂര്യ താരത്തോട് ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുന്നോ എന്ന ചോദ്യം ആണ് ചോദിക്കുന്നത്. അതിനു താരം വളരെ കൂളായി മറുപടി നൽകുന്നുണ്ട്. ഞാൻ അത്യാവശ്യം ഡീസന്റ് ഡ്രസ്സിൽ ഗ്ലാമർ വേഷത്തിൽ അഭിനയിക്കുന്നത് എതിർക്കുന്ന ആളല്ല. ഇതുവരെ അഭിനയിച്ച സിനിമകളിലൊക്കെ മാന്യമായ വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



ഇതിനിടയിൽ ബി ക്കിനിയിൽ അഭിനയിക്കുമോ എന്ന ചോദ്യം വന്നപ്പോൾ താരം അതിന് നല്കിയ മറുപടി. ” ഇനി അഞ്ച് കോടി തരാമെന്ന് പറഞ്ഞാലും ബിക്കിനി ധരിച്ച് ഒരിക്കലും ഞാൻ സിനിമയിൽ അഭിനയിക്കില്ല” എന്ന ശക്തമായ രീതിയിൽ ഉറച്ച തീരുമാനം ആണ് താരം മറുപടിയായി നൽകിയത്. ഇതുവരെ താരം അത്തരത്തിലുള്ള വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്.






Leave a Reply