ഞാൻ മരിക്കുമ്പോഴും ആളുകൾ കാമസൂത്രയെ കുറിച്ചും ഞാൻ ഹോട്ട് ആയിരുന്നു ബോൾഡ് ആയിരുന്നു എന്നൊക്കെ പറയും… ശ്വേത മേനോൻ…

നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ശ്വേതാ മേനോൻ. 1991 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

ഹിന്ദി മലയാളം എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ചുരുക്കം ചില തെലുങ്ക് തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്താനും താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഭാഷകൾക്കതീതമായി താരത്തിന് നിരവധി ആരാധകരുണ്ട്.

ദേശദ്രോഹുലു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും പൃഥ്വി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അഭിനയം കൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ബോൾഡ് കഥാപാത്രങ്ങൾ ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്. മികച്ച രൂപത്തിലാണ് അവ കൈകാര്യം ചെയ്യുന്നത്. 1990 കാലഘട്ടത്തിൽ മോഡലിംഗ് രംഗത്ത് സജീവമായി താരം ഉണ്ടായിരുന്നു. താരത്തിന് 47 വയസ്സാണ് പ്രായം. ഇപ്പോഴും മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരത്തിന്റെ വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ ആരാധകർ വലിയ ആരവത്തോടെയാണ് ഏറ്റെടുക്കുന്നത്.

മോഡലിംഗ് രംഗത്ത് സജീവമായി തുടങ്ങുന്ന സമയത്ത് താരം കാമ സൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. അന്ന് തന്നെ അത് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. ഒരുപാട് വിമർശനങ്ങളും ഇതിനെ തുടർന്ന് താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം അർഹിക്കുന്ന അവഗണന നൽകി താരം മേഖലയിൽ തന്നെ തുടരുകയും വിജയിക്കുകയും ചെയ്തു.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സ്വന്തം പ്രസവം പോലും സിനിമക്ക് വേണ്ടി ലൈവ് ആയി കാണിക്കാൻ ചങ്കൂറ്റം കാണിച്ച താരത്തിന്റെ വാക്കുകൾ എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. കാമസൂത്രയിലെ അഭിനയത്തെ കുറിച്ചും ബോൾഡ് കഥാപാത്രങ്ങൾ ചെയ്തതിനെ കുറിച്ചുമാണ് താരത്തിന് പറയാനുള്ളത്.

“ഞാൻ മരിക്കുമ്പോഴും ആളുകൾ കാമസൂത്രയെ പറ്റിയും ശ്വേത മേനോൻ ഹോട്ട് ആണ് ബോൾഡ് ആണ് എന്നൊക്കെ പറയും. ആ വാക്കുകളൊക്കെ എപ്പോഴും എന്റെ കൂടെ വരണമെന്നൊന്നും എനിക്ക് വിഷയമല്ല. ഞാൻ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.” എന്നും “എന്റെ കുടുംബം പൂർണമായ പിന്തുണ നൽകുന്നുണ്ട് ആദ്യം അച്ഛൻ ഇപ്പോൾ ഭർത്താവ് ശ്രീയും” എന്നും ആണ് താരം പറയുന്നത്.

Shwetha
Shwetha
Shwetha
Shwetha
Shwetha

Be the first to comment

Leave a Reply

Your email address will not be published.


*