

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലിംഗ് താരവുമാണ് റിമ കല്ലിങ്കൽ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷകരെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. 2009 ഇൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറിയത് എങ്കിലും നീലത്താമര എന്ന ചിത്രത്തിലെ താരത്തിന് കഥാപാത്രത്തിലൂടെ ജനകീയ താരമായി മാറാൻ കഴിഞ്ഞു.



2009ലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത് പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങളെയും താരത്തിന് ആരാധകരായി നിലനിർത്തുകയാണ് ഇപ്പോഴും. ചലച്ചിത്ര നടി നർത്തകി അവതാരക എന്നീ നിലകളിലെല്ലാം താരം ഇപ്പോഴും പ്രശസ്തി നേടുന്നു.



ഇതിനെല്ലാം അപ്പുറം വിദ്യാഭ്യാസരംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങളുണ്ട്. ജേർണലിസത്തിൽ താരം ബിരുദധാരിയാണ്. ചെറുപ്പം മുതൽ തന്നെ താരം ഡാൻസ് അഭ്യസിച്ചു വരികയും ചടുലമായ നൃത്തച്ചുവടുകൾക്ക് അനുസൃതമായി ശരീരത്തെ മൈൻന്റൈൻ ചെയ്യുകയും ചെയ്യുന്നുണ്ട്. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും അതിനുപുറമേ കണ്ടമ്പററി ഡാൻസിലും താരം അഗ്രഗണ്യനാണ്. വിദേശ നാടുകളിൽ പോലും താരം ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.



ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ കഥാപാത്രത്തെ അടയാളപ്പെടുത്തി അവതരിപ്പിക്കാനും പ്രേക്ഷകമനസ്സിൽ സ്ഥിര സാന്നിധ്യം ആവാനും താരത്തിന് സാധിക്കുകയും ചെയ്തു. ആഷിക് അബുവാണ് താരത്തിന് ജീവിതപങ്കാളി. വളരെ മനോഹരമായ കുടുംബ ജീവിതം അവർ മുന്നോട്ടു നയിക്കുന്നു. സമൂഹത്തിലെ വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായം താരം തുറന്നു പറയാറുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സർവ്വ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. യാത്രകളെ വല്ലാതെ സ്നേഹിക്കുന്ന താര ദമ്പതികളായതു കൊണ്ടുതന്നെ യാത്ര വിശേഷങ്ങളും ഇരുവരും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അവധി ആഘോഷ ഫോട്ടോകൾ എല്ലാം വളരെ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.



മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾൽ പങ്കെടുത്തിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ച താരം ഏത് വേഷത്തിലും സുന്ദരിയാണ് എന്നും തെളിയിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയ വിവരം താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെക്കുന്നത് വർക്കൗട്ട് ഫോട്ടോകളാണ്. കോവിഡ നെഗറ്റീവായതിന് ശേഷമുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്.



‘ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിന് ശേഷം വീണ്ടും വർക് ഔട്ടിലേക്ക്. വർക് ഔട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. എന്നാൽ, ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താൻ കഴിയും. നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നതിനെ ബഹുമാനിക്കുക.’ എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.






Leave a Reply