

മുൻനിര അഭിനേത്രിയും മോഡലിംഗ് താരവുമായി സിനിമ ലോകത്ത് പ്രശസ്തയായ താരമാണ് പ്രിയാമണി. 2007 ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ പരുത്തി വീരനിലെ കഥാപാത്രം താരത്തിന്റെ പ്രശസ്തിയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു. അഭിനയ വൈഭവം കൊണ്ടാണ് താരം ഇന്നും സിനിമാമേഖലയിൽ നിലനിൽക്കുന്നതും അറിയപ്പെടുന്നതും.



തെലുങ്കിൽ താരം ചെയ്ത സോഷ്യോ-ഫാന്റസി ചിത്രം യമദോംഗ വലിയ വിജയമാവുകയും തെലുങ്ക് ഭാഷയിൽ താരം ശ്രദ്ധേയമാവുകയും ചെയ്തു. താരം മലയാളം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ ആരാധകരുണ്ട്.



വ്യത്യസ്തതയുള്ള വസ്ത്രധാരണങ്ങളിലും വ്യത്യസ്തതയുള്ള ആശയങ്ങളിലും ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് നിറഞ്ഞ കയ്യടി താരം ഇടയ്ക്കിടെ സ്വന്തം ആകാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞ പിന്തുണ താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ താരത്തിനെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമയിലെ നായകൻമാരെ കുറിച്ചാണ് താരം പറയുന്നത്.



സിനിമയിലെ നായികമാർ ഇപ്പോൾ പല കാര്യങ്ങളിലും മാറി എന്നും സാമന്തയും നയന്‍താരയുമൊക്കെ ആ മാറ്റങ്ങളിലൂടെ നടക്കുന്നവരാണെന്നും താരം പറയുന്നുണ്ട്. നായിക എന്നതിന് പകരം ഗ്ലാമര്‍ ക്വോട്ടിയന് ആയിരുന്ന കാലങ്ങള്‍ പോയി എന്ന് ഞാന്‍ കരുതുന്നത് എന്നും സിനിമയില്‍ നായികയ്ക്കും പ്രാധാന്യം നല്കുന്ന കഥാപാത്രങ്ങള്‍ മാറി വന്നതായി എനിക്ക് തോന്നുന്നു എന്നും താരം പറയുകയുണ്ടായി.



ഇക്കാലത്ത് നായിക പ്രധാന്യമുള്ള നിരവധി പ്രൊജക്ടുകള്‍ ഉണ്ട് എന്നും ഒരേ സമയം വാണിജ്യ സിനിമകളിലും അല്ലാതെയും അഭിനയിക്കുന്ന താരമാണ് നയൻതാര എന്നും രജനികാന്തിന്റെയും വിജയിയുടെയുമൊക്കെ നായികയായി അഭിനയിക്കുന്നതിനൊപ്പം സ്ത്രീ പ്രധാന്യമുള്ള നെട്രികണ്‍, മായ പോലെയുള്ള മനോഹരവും അതിശയിപ്പിക്കുന്നതുമായ സിനിമകളും അവർ ചെയ്യുന്നുണ്ട് എന്നും താരം പറഞ്ഞു.



സാമന്തയെ കുറിച്ചും താരം പറയുന്നുണ്ട്. പുഷ്പയിലെ പാട്ടിൽ സാമന്തയെ ഹോട്ട് ആയിട്ടാണ് ഞാന്‍ കണ്ടത് എന്നും ഞാന്‍ മാത്രമല്ല എന്റെ ഭര്‍ത്താവിനും അങ്ങനെ തന്നെയാണ് തോന്നിയത് എന്നും താരം പറഞ്ഞു. ഒരു പക്ഷേ സാമിന്റെ കരിയര്‍ എടുത്ത് നോക്കുകയാണെങ്കില്‍ അവര്‍ മുന്‍പ് ഒരിക്കല്‍ പോലും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല എന്നും ആ ഓഫര്‍ സ്വീകരിച്ചതിനും മനോഹരമായി ചെയ്തതിനും അവള് അഭിനന്ദനം അര്‍ഹിക്കുന്നു എന്നും താരം കൂട്ടിച്ചേർക്കുകയും ചെയ്തു.






Leave a Reply