‘പ്രണവ് മോഹൻലാലിനെ എനിക്ക് വിവാഹം ചെയ്യണം’ പരിഹാരത്തിനായി ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ്… സത്യം എന്തെന്നറിയാതെ ആരാധകർ…

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നതും സജീവമാകുന്നതും. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷകമനസ്സിൽ നിലനിർത്താനും താരത്തിന് ഭാഗ്യം ഉണ്ടാവുകയും ചെയ്തു. ജമ്നാപ്യാരി എന്ന സിനിമയിലെ അഭിനയ വൈഭവം മറ്റൊരുപാട് സിനിമകളിലേക്ക് ഉള്ള വലിയ അവസരങ്ങളാണ് താരത്തിന് ഒരുങ്ങിയത്.

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. താരം പ്രിയ ഇടയ്ക്ക് ചില വിവാദങ്ങളിൽ പെടുകയും ഒരുപാട് ട്രോളുകൾ താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോൾ താരത്തെ കുറിച്ച് പുതിയ ഒരു വാർത്തയാണ് വരുന്നത്. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു താരം ഒരു ജോത്സ്യനെ വിളിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. താരത്തിന്റെ എന്ന് പറഞ്ഞ് ഒരു ഓഡിയോയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ജോത്സ്യൻ മറുപടി പറയുന്ന ഓഡിയോ പ്രചരിക്കപ്പെടുന്നില്ല. എന്തായാലും സത്യാവസ്ഥ എന്താണെന്ന് വ്യക്തമായിട്ടില്ല എന്നതാണ് വാസ്തവം.

ഹരി പത്തനാപുരം എന്നാ ജോത്സ്യനെ യാണ് താരം വിളിച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെടുന്ന വാർത്ത. തനിക്ക് പ്രണവിനോട് വല്ലാത്ത ഇഷ്ടമാണ് എന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് താരത്തിന്റെ വാക്കുകൾ എന്നാണ് ഓഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. താരത്തെ കബളിപ്പിക്കാൻ വേണ്ടി താരത്തിന്റെ പേരിൽ മറ്റൊരാൾ വിളിച്ചിരിക്കുന്നയാണ് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

Gayathri
Gayathri
Gayathri

Be the first to comment

Leave a Reply

Your email address will not be published.


*