കുട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിൽ ഭർത്താവ് തിരക്കിൽ ആയതുകൊണ്ട് അദ്ദേഹത്തിന് എന്നോട് സംസാരിക്കാൻ പോലും സമയം കിട്ടാറില്ല.വി ജെ അഞ്ജന….

വീഡിയോ ജാക്കി എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വി ജെ അഞ്ജന അഥവാ അഞ്ജനാ രംഗൻ. താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട വീഡിയോ ജാക്കിയും അവതാരകയും കൂടിയാണ്. സൺ മ്യൂസിക് അവതാരകയാണ് താരം ഇത്രയധികം പ്രേക്ഷക പിന്തുണ നേടിയെടുത്തത്.

പക്ഷേ താരം ഇപ്പോൾ കൊവിഡ് ബാധിച്ച് വിശ്രമത്തിലാണ്. ഇപ്പോൾ തന്റെ ജീവിതം എങ്ങനെയാണെന്ന് വളരെ സങ്കടത്തോടെ താരം ഈ അടുത്ത് പുറത്ത് പറയുകയുണ്ടായി. ജീവിതത്തിൽ ഏറ്റവും കഷ്ടത ഉള്ള ദിവസങ്ങളിലൂടെ ആണ് കടന്നു പോകുന്നത് എന്നാണ് താരം തുറന്നു പറഞ്ഞത്. ഇതുവരെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്ന് താരം വ്യക്തമാക്കി.

എന്റെ ജീവിതത്തിൽ ഇതുപോലെ ക്ഷീണം അനുഭവിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. ശാരീരികമായും മാനസികമായും ഞാൻ വല്ലാതെ തളർന്നു. പക്ഷേ ശാരീരികമായി ഞാൻ മെച്ചപ്പെട്ട്കൊണ്ടു വരികയാണ്. എന്നിരുന്നാലും മാനസികമായി വളരെ സംഘർഷത്തിലാണ് ഞാൻ. ഇതുപോലൊരു മാനസിക പിരിമുറുക്കം ഇതിനുമുമ്പും ഉണ്ടായിട്ടില്ല എന്ന് താരം കൂട്ടിച്ചേർത്തു.

കൊവിഡ് ബാധിച്ച് ഏകദേശം 14 ദിവസത്തോളം ആയി. ആദ്യത്തെ മൂന്ന് ദിവസം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ശരീര വേദനയും ക്ഷീണവും എന്നെ പൂർണ്ണമായ തളർത്തി. ജീവിതത്തിൽ ഇത്ര ഭയാനകമായ ദിവസങ്ങൾ കടന്നു പോയിട്ടില്ല. ഇപ്പോൾ ശാരീരികമായി മെച്ചപ്പെട്ടെങ്കിലും മാനസികമായി മെച്ചപ്പെട്ടിട്ടില്ല.

മാനസികമായി ഞാൻ വല്ലാണ്ട് തളർന്നിരിക്കുകയാണ്. ഓരോ ദിവസം കഴിഞ്ഞു പോകുമ്പോഴേക്കും എന്റെ ഒറ്റപ്പെടലും മടുപ്പും ദുഃഖവും വർധിച്ചുവരികയാണ്. ഇനിയും ഒരുപാട് ദിവസം ഞാൻ ഇങ്ങനെ തന്നെ ഇരിക്കണമല്ലോ എന്നോർത്താണ് കൂടുതൽ വിഷമം. സമയം കളയാൻ വേണ്ടി പെയിന്റിംഗ് പരീക്ഷിച്ച്, ഒരുപാട് സിനിമകൾ നോക്കാൻ ശ്രമിച്ചു, ബേബി സീരീസുകൾ നോക്കാൻ ശ്രമിച്ചു, പക്ഷേ ഒന്നും ഫലം കൊണ്ടില്ല എന്ന് താരം കൂട്ടിച്ചേർത്തു.

എന്റെ കുഞ്ഞിനെ ഒന്ന് കാണാനോ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനോ എനിക്ക് സാധിക്കുന്നില്ല. ഇതാണ് എന്നെ ഏറ്റവും കൂടുതൽ അലട്ടിയത്. കുട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിൽ ഭർത്താവ് തിരക്കിൽ ആയതുകൊണ്ട് അദ്ദേഹത്തിന് എന്നോട് സംസാരിക്കാൻ പോലും സമയം കിട്ടാറില്ല. അതുകൊണ്ട് എന്റെ ഭർത്താവിനോട് ഞാൻ പൂർണമായി കടപ്പെട്ടിരിക്കുന്നു അദ്ദേഹത്തെ എന്നും തനിച്ചാക്കില്ല. എന്നും താരം കൂട്ടിച്ചേർത്തു.

Anjana
Anjana

Be the first to comment

Leave a Reply

Your email address will not be published.


*