

മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഡോക്ടർ എന്ന കരിയർ ഉപേക്ഷിച്ച് സിനിമാ മേഖലയിലുള്ള താത്പര്യം കൊണ്ട് നായികയാവുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടുകയും ചെയ്യാൻ താരത്തിനു സാധിക്കുകയും ചെയ്തു.



ഒരുപാട് സിനിമകൾ മുൻപും ശേഷവും ചെയ്തു എങ്കിലും മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ താരം ഇന്നും അറിയപ്പെടുന്നുണ്ട്. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. ആ സിനിമ മലയാള സിനിമയിൽ വലിയ ഒരു നാഴികക്കല്ല് ആകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമ ഓർക്കാത്ത ഒരു ദിവസം പോലുമില്ല എന്ന് വരെ താരം പറയുകയുണ്ടായി.



ഇപ്പോൾ താരത്തിന് ഒരു കാൻഡിഡ് അഭിമുഖമാണ് വൈറലാകുന്നത്. മാതാപിതാക്കളുടെ പൂർ താൽപര്യമില്ലാതെ ആണ് സിനിമാ മേഖലയിലേക്ക് കടന്നു വന്നത് എന്ന് ആദ്യം പറഞ്ഞിരുന്നു എന്നും ഇപ്പോൾ അതിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല അവർ അംഗീകരിക്കുന്നുണ്ട് എന്ന് മാത്രമാണ് എന്നും താരം പറഞ്ഞു.



വീട്ടിൽ എപ്പോഴും ഉണ്ടാകില്ല എന്നതാണ് അവരുടെ പ്രശ്നം എന്നും വീട്ടിലെ ഭക്ഷണം മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞാൽ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് തിരികെ ചോദിക്കും എന്നൊക്കെയാണ് താരത്തിനെ വർത്തമാനങ്ങൾ. വീട്ടിൽ ഇല്ല എന്നതാണ് മാതാപിതാക്കൾ പറയുന്ന വലിയ കാരണമെന്നും ഡോക്ടർ എന്ന കരിയർ ആണ് ചൂസ് ചെയ്തിരുന്നതെങ്കിൽ രാവിലെ പോയി രാത്രി തിരിച്ചെത്തുന്ന മകൾ ആയിരിക്കും ഉണ്ടാകുക എന്നും താരം പറയുന്നുണ്ട്.



മായാനദി എന്ന സിനിമയെക്കുറിച്ച് താരത്തിന് നൂറുനാവാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഒരു ദിവസം പോലും മായാനദി എന്ന സിനിമയെ കുറിച്ച് ചിന്തിക്കാതെ ഇല്ല എന്നും പറയുന്നു. അഭിനയ പ്രാധാന്യമുള്ള സിനിമകളിൽ സെലക്ട് ചെയ്യാൻ ശ്രമിക്കാറുണ്ട് എന്നും ഒരു പോലെയുള്ള കഥാപാത്രങ്ങൾ ചൂസ് ചെയ്യില്ല എന്നും താരം പറയുകയുണ്ടായി. ചുംബനരംഗം ഉണ്ടായതു കൊണ്ട് മാത്രം ഒരു സിനിമയും മിസ്സ് ചെയ്തിട്ടില്ല എന്നും താരം പറഞ്ഞു.



ടോവിനോ ഒപ്പം മായാനദി എന്ന സിനിമക്ക് ശേഷം മറ്റൊരു ചുംബനരംഗം ഉള്ള സിനിമ വന്നപ്പോൾ അത് ചെയ്യില്ല എന്ന് പറഞ്ഞത് വ്യത്യസ്തത കൊണ്ടുവരാൻ മാത്രമാണ് എന്നും താരം പറഞ്ഞു. ചിരി സങ്കടം കരച്ചിൽ പോലോത്ത ഒരു വികാരം മാത്രമാണ് ചുംബനം എന്നും കരച്ചിലും ചിരിയും ഒക്കെ അഭിനയിക്കാം എങ്കിൽ ഇതും അഭിനയിക്കാം എന്നാണ് താരത്തിന് നിലപാട് എന്നും താരം വ്യക്തമാക്കി. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി ആരാധകരുള്ള താരത്തിന്റെ അഭിമുഖം വളരെ പെട്ടെന്നാണ് വൈറലായത്.






Leave a Reply