

മലയാളം തമിഴ് സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് ശാന്തികൃഷ്ണ. നായികയായും സഹ നായികയായും എല്ലാം ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഹോമകുണ്ഡം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത് ആ സിനിമ വല്ലാതെ താരത്തിന് അനുകൂലമായില്ലെങ്കിലും കഴിഞ്ഞ ഒരുപാട് വിജയചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.

ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ ചെറുപ്പം മുതലേ അഭ്യസിച്ചു വന്നു. ഇതിൽ സിനിമ അഭിനയ മേഖലയിൽ ഒരുപാട് താരത്തെ സഹായിച്ചിട്ടുണ്ട്. 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം അഭിനയിച്ചത് വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 1981 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഓരോ കഥാപാത്രത്തെയും മികച്ച രൂപത്തിലാണ് താരം സമീപിക്കുന്നത്.

ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം , സാഗരം ശാന്തം , ഹിമവാഹിനി, ചില്ല് , സവിധം, കൗരവർ , നയം വ്യക്തമാക്കുന്നു , പിൻഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ ഈ സിനിമകളെല്ലാം താരത്തിനെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നേടിക്കൊടുത്ത വിജയ സിനിമകളായിരുന്നു. ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് സിനിമ അഭിനയം നേടിക്കൊടുത്തിട്ടുണ്ട്.



1994 ൽ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് എടുത്തു പറയേണ്ടത് തന്നെയാണ്. ഇപ്പോഴും മലയാള സിനിമ മേഖലയിലും മറ്റും താരത്തിലെ റോളുകൾ താരം ഭംഗിയായി അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്യുന്നു. ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് കുടുംബ ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങളെ കുറിച്ചാണ്. രണ്ട് വിവാഹം കഴിക്കുകയും രണ്ടും വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്തിട്ടുണ്ട്.



പത്തൊമ്പതം വയസ്സിലാണ് താരത്തിന്റെ ആദ്യ വിവാഹം നടക്കുന്നത്. പ്രശസ്ത സിനിമാ നടൻ ശ്രീനാഥ് ആയിരുന്നു താരത്തിനെ ജീവിത പങ്കാളി. പക്ഷേ ഒൻപത് വർഷത്തിന് ശേഷം വിവാഹ മോചനം നേടുകയാണ് ഉണ്ടായത്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ് പക്ഷേ പ്രായത്തിന്റെ പക്വതയില്ലായ്മ ആയിരുന്നു പ്രണയം എന്നെ മനസ്സിലാക്കാൻ സമയമെടുത്തു എന്നാണ് താരം പറയുന്നത്.



താൻ കണ്ടിരുന്ന പ്രണയ സിനിമകളെ പോലെ ആയിരിക്കും യഥാർത്ഥ ജീവിതവും എന്ന ചിന്തയോടെയാണ് വിവാഹംവരെ ഉണ്ടായത്. തമ്മിൽ ഒരുതരത്തിലും പൊരുത്തം ഇല്ലാതെ 9 വർഷം ജീവിക്കുകയും ചെയ്തു. രണ്ടാമത്തെ വിവാഹം 18 വർഷത്തിനുശേഷമാണ് ഡിവോഴ്സിൽ എത്തിയത്. ഈ ബന്ധത്തിൽ താരത്തിന് രണ്ട് മക്കളുണ്ട്. തന്റെ തീരുമാനം മക്കളെ ബാധിക്കുമോ എന്ന ചിന്ത തന്നെ റോബോട്ടിനെ പോലെ ആക്കിയിരുന്നു എന്നും താരം പറഞ്ഞു.


Leave a Reply