

മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ടിവി റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ പ്രശസ്ത നടൻ മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ത്രീയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മത്സരാർത്ഥിയാണ് ഋതു മന്ത്ര. 2018 ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് താരത്തിന് മത്സരിക്കാൻ സാധിക്കുകയും മിസ്സ് ടാലെന്റെഡ് അവാർഡ് വിജയിക്കാൻ സാധിക്കുകയും ചെയ്തു.



ബിഗ്ബോസിൽ വളരെ ഏറെ പ്രേക്ഷക പിന്തുണ കൂടിയുള്ള താരമായിരുന്നു ഋതു മന്ത്ര. താരം വളരെ നല്ല മത്സരം കാഴ്ചവച്ചത് കൊണ്ട് തന്നെയാണ് ഇത്. ബിഗ് ബോസിലെ നല്ല മത്സരാർത്ഥി എന്നതിനപ്പുറത്തേക്ക് മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന് ഒരു വലിയ സവിശേഷത തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സൗന്ദര്യമത്സരത്തിൽ താരത്തിന് വിജയിക്കാൻ സാധിച്ചത്.



ബിഗ് ബോസിലൂടെ താരത്തെ പ്രേക്ഷകർ കാണുന്നതിനു മുമ്പ് തന്നെ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലൂടെ താരത്തെ പ്രേക്ഷകർക്ക് പരിചയം ഉണ്ടായിരുന്നു. പ്രൊഫഷണലി മോഡലായ താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കിടിലൻ ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവയ്ക്കുന്നത്. സാരിയിൽ ശാലീന സുന്ദരിയായി നാടൻ പെണ്ണായും താരം ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.



മോഡലിന് പുറമേ നല്ലൊരു നടിയും ഗായകിയും കൂടിയാണ് താരം. മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. റെഡ് ഗ്രീൻ ബ്ലൂ, കുമ്പാരീസ്, ഉയരെ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ താരത്തിന്റെ വേഷം ചെറുതാണെങ്കിലും ശ്രദ്ധേയമായിരുന്നു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാണ് താരം. കടന്നു ചെന്ന ഓരോ മേഖലയും വളരെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ താരത്തിന് സാധിക്കുന്നുണ്ട്.



സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം വൈറലാണ്. സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വലിയ യാത്രാ പ്രേമിയാണ് താരം. അതുകൊണ്ടു തന്നെ താരത്തെ യാത്രകളെല്ലാം പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. ബ്രേക്കപ്പിനെ കുറിച്ച് ആണ് താരം സംസാരിക്കുന്നത്. നമ്മുക്ക് ആളെ പറ്റില്ലെന്ന് തോന്നിയാല്‍ ബ്രേക്കപ്പ് ആവണമെന്ന് തന്നെയാണ് ഞാന്‍ പറയുക എന്നാണ് ജിയാ ഇറാണിയുമായുള്ള പ്രണയം ബ്രേക്ക് അപ്പ് ആയതിന്റെ കുറിച്ചു താരം പറയുന്നത്. നമ്മുക്ക് നമ്മളോട് തന്നെയുള്ള സെല്‍ഫ് ലവ് എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കാനുള്ള ഏറ്റവും നല്ല ഫാക്ടറാണ് ഇഷ്ടമില്ലാത്ത ആളുമായിട്ടുള്ള ബ്രേക്കപ്പ് എന്നും താരം പറയുന്നു.



ആദ്യം സെല്‍ഫ് ലവ് വേണം എന്നും നമ്മള് പാര്‍ക്കിലൂടെ നടന്ന് പോകുമ്പോള്‍ നീ ഇല്ലാതെ പറ്റില്ല എന്നൊക്കെ കമിതാക്കള്‍ പറയുന്നത് കേള്‍ക്കാം. ഇതൊക്കെ നമ്മള് എത്ര കേട്ടിട്ടുള്ളതാണ്.അന്നേരം വല്ലാത്തൊരു പുച്ഛമാണ് വരിക എന്നും ഒന്നോ രണ്ടോ മാസമേ ഇതൊക്കെ തന്നെയേ ഉണ്ടാവുകയുള്ളു എന്നുമാണ് താരം കൂട്ടിച്ചേർത്തു പറയുന്നത് വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയത്.






Leave a Reply