വെള്ളിനക്ഷത്രത്തിലെ യക്ഷി.. മലയാളികളുടെ പ്രിയങ്കരിയായിരുന്ന നായിക ഇപ്പോൾ???

സിനിമാ മേഖലയിൽ ചില അഭിനേതാക്കൾക്ക് വളരെ ചെറിയ വേഷങ്ങൾ കൊണ്ട് ഒരുപാട് വർഷക്കാലം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായ നിൽക്കാൻ സാധിക്കാറുണ്ട്. ഓരോ കഥാപാത്രത്തെയും അവർ സമീപിക്കുന്ന രീതിയിലെ പരിപൂർണ്ണതയും ഓരോ കഥാപാത്രവും അവതരിപ്പിക്കുന്നതിൽ ഉള്ള മികവും കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് മീനാക്ഷി.

മലയാളത്തിന്റെ മുൻ നിര നായികമാരിൽ ഉണ്ടായിരുന്ന തരമായിരുന്നു മീനാക്ഷി. വെറും മൂന്നു വർഷത്തെ അഭിനയ ജീവിതം കൊണ്ട് ആണ് ഇത്ര വലിയ ആരാധകവൃന്ദത്തെ താരം നേടിയത്. തന്നിലൂടെ കടന്നുപോയ എല്ലാ വേഷങ്ങളെയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരം നേടിയതും ഇതുകൊണ്ട് തന്നെയാണ്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. 2003ലാണ് താരം സിനിമ അഭിനയം തുടങ്ങുന്നത്. തമിഴിലായിരുന്നു ആദ്യ സിനിമ. 2003 തന്നെ ആറു ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. ആറും വൻവിജയമായി. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ വെള്ളിനക്ഷത്രം എന്ന ഒരൊറ്റ സിനിമ മതി ഈ താരസുന്ദരി മലയാളി പ്രേക്ഷകർക്ക് എന്നെന്നും പ്രിയങ്കരിയാവൻ.

വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്‌നേച്ചർ സോംഗാണ്. അത്രയും ശ്രദ്ധേയമായിരുന്നു ആണ് സിനിമയിലെ വേഷം. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. കാക്കകറുമ്പൻ വെള്ളിനക്ഷത്രം ബ്ലാക്ക് ജൂനിയർ സീനിയർ മോഹ താഴ്‌വര, ഹൃദയംഗമം ഗഫൂർ കാ ദോസ്ത് തുടങ്ങി ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു.

യഥാർത്ഥ നാമം മരിയ മാർഗരറ്റ് എന്നാണ് എങ്കിലും ശർമിലി എന്നും മീനാക്ഷി എന്നുമാണ് താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു വേഷത്തിലും പരിപൂർണമായ ഭാവപ്രകടനങ്ങൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചതു കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാവുകയും നിലനില്ക്കുകയും ചെയ്തു.

അടുത്തിടെ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു. ഇതോടുകൂടി മലയാളി പ്രേക്ഷകർ ഇപ്പോഴത്തെ തങ്ങളുടെ പ്രിയതാരം എവിടെയാണ് എന്ന് അന്വേഷിക്കുകയാണ്. ഫോട്ടോകൾക്ക് താഴെ എവിടെയാണ്, ഈ സുന്ദരിയായ മികച്ച നടിയെ കാണാൻ കിട്ടുന്നില്ലല്ലോ എന്നെല്ലാം ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. താരത്തോട് മലയാളി പ്രേക്ഷകർക്ക് ഇന്നും ഇഷ്ടമാണ് എന്ന് ചുരുക്കം.

Be the first to comment

Leave a Reply

Your email address will not be published.


*