

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന റിയാലിറ്റി ഷോ ഏതെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാവരും പറയുന്ന ഉത്തരം ബിഗ് ബോസ് ആയിരിക്കാം. ഇന്ത്യയിലെ പല ഭാഷകളിലായി വളരെ വിജയകരമായി പല സീസണുകൾ പൂർത്തിയാക്കാൻ ബിഗ് ബോസ് റിയാലിറ്റി ഷോക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ബിഗ് ബോസ് റിയാലിറ്റി ഷോകൾ നടന്നിട്ടുള്ളത് ഹിന്ദിയിലാണ്.



കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഹിന്ദി ബിഗ് ബോസ് സീസൺ 15 ന്റെ ആരവം ആയിരുന്നു. എന്നാൽ ഇതിന് വിരാമമിട്ടുകൊണ്ട് ബിഗ്ബോസ് സീസൺ 15 വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. റിയാലിറ്റി ഷോ അവതാരകനും പ്രമുഖ ബോളിവുഡ് സിനിമാ നടനും കൂടിയായ സൽമാൻ ഖാൻ ആണ് വിജയിയെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.



ഏവരും ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ആയ വ്യക്തി തന്നെയാണ് സീസൺ 15ലെ വിജയ് ആയി പുറത്തുവന്നിട്ടുള്ളത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ടെജസ്വി പ്രകാശ് ആണ് വിജയകിരീടം ചൂടിയത്. താരം പൊതുവേ ഒരു സെലിബ്രിറ്റിയാണ് . കൂടാതെ ഈ വിജയത്തോടെ ഒരു പൊൻതൂവൽ കൂടി താരത്തിന് ലഭിച്ചു.



പ്രതിക് സെഹജ്പാൽ & തേജസ്വി പ്രകാശ് എന്നിവരായിരുന്നു അവസാന ഫൈനലിസ്റ്റുകൾ. രണ്ടുപേരെയും സ്റ്റേജിൽ വിളിച്ചുവരുത്തി, അവതാരകൻ സൽമാൻഖാൻ തേജസ്വിനിയുടെ കൈ ഉയർത്തി കാണിച്ചുകൊണ്ടാണ് വിജയ് യെ പ്രഖ്യാപിച്ചത്. പിന്നെ കുറച്ചു നേരത്തേക്ക് താരം ഞെട്ടലോടെയാണ് സ്റ്റേജിൽ നിന്നത്.



2021 ഒക്ടോബർ രണ്ടിനായിരുന്നു ബിഗ് ബോസ് സീസൺ 15 കളർസ് ടിവിയിൽ ആരംഭം കുറിച്ചത്. 120 ദിവസത്തെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞദിവസം സീസൺ അവസാനിക്കുകയും ചെയ്തു. ബിഗ് ബോസ് കിരീട ത്തോടൊപ്പം 40 ലക്ഷം സമ്മാനത്തുകയും താരം കൈപ്പറ്റി . റണ്ണറപ്പായ പ്രതിക് സെഹജ്പാൽ ന്റെ ആരാധകർക്ക് ഞെട്ടലാണ് റിസൾട്ട് പുറത്തുവന്നപ്പോൾ ഉണ്ടായത്.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത് ടെലിവിഷൻ സീരിയലുകളിലെ അഭിനയത്തിലൂടെ ആണ്. കൂടാതെ വെബ് സീരീസ് കളിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇനി താരത്തിന് സിനിമയിൽ ഒരുപാട് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ






Leave a Reply