പലപ്പോഴും നായകൻമാർക്ക് ഒപ്പം കിടന്നും ചേർന്നും അഭിനയിയിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അഭിനയിച്ചത് കൊണ്ട് ചെറുപ്രായത്തിൽ തന്നെ പലരും സെക്സി എന്നാണ് വിളിച്ചിരിന്നുത്: റിയാ സെൻ….

സിനിമാ മേഖലയിൽ അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന താരമാണ് റിയ സെൻ. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തനതായ സ്ഥാനം ഉറപ്പിച്ച നടിയാണ് റിയാ. 1991ലെ വിഷകന്യക എന്ന സിനിമയിലൂടെയാണ് ബാലതാരമായി താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഹിന്ദി തമിഴ് ബംഗാളി മലയാളം ഒരിയ തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയരംഗത്തും മോഡലിങ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അഭിനയലോകത്തേക്ക് കടന്നുവന്ന താരമാണ് റിയാ സെൻ. അമ്മ മൂൺ മൂൺ സെൻ, അമ്മൂമ്മ സുചിത്ര സെൻ അറിയപ്പെട്ട പ്രശസ്ത നടികൾ ആയിരുന്നു. ഇത് താരത്തിന് സിനിമ മേഖലയിലെ വളരെ പെട്ടെന്ന് ഉയർച്ചയ്ക്കും പ്രശസ്തിക്കും സഹായിച്ചിട്ടുണ്ട്.

പ്രാധാന്യമുള്ള കഥാപാത്രങ്ങളെ വിജയകരമായി സിനിമകളിൽ അവതരിപ്പിക്കാൻ താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ താജ് മഹൽ ലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഈ സിനിമയിലൂടെ താരം പ്രധാന നടിമാരുടെ ശ്രേണിയിലേക്ക് ഉയരുകയായിരുന്നു. മികച്ച പ്രേക്ഷകപ്രീതി ഈ സിനിമയിലൂടെ താരം നേടുകയും ചെയ്തു.

പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പൃഥ്വിരാജ് കാവ്യാ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ അനന്തഭദ്രം എന്ന സിനിമയിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകവൃന്ദം ഇതേ നേടിക്കൊടുത്തത് അനന്തഭദ്രം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു.

സിനിമയ്ക്ക് പുറമേ വെബ് സീരിയസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാഗിണി എംഎംഎസ് റിട്ടേൺ, പോയ്സൺ എന്നിവ താരം അഭിനയിച്ച പ്രധാനപ്പെട്ട വെബ് സീരീസുകൾ ആണ്. ഒരുപാട് പ്രശസ്ത മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുപോയ മേഖലകളിൽ ഓരോന്നും വിജയം നേടാൻ താരത്തിനു സാധിച്ചു എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സർവ്വ സജീവമായ താരത്തിന് ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായ കയ്പേറിയ അനുഭവം ആണ് താരം തുറന്നു പറയുന്നത്. പല സിനിമകളിലും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കരിയർ പിന്നീട് സെക്സി നടി എന്ന ലേബലിലേക്ക് മാറിയിട്ടുണ്ട്

ഈ വിഷയത്തിലെ തന്റെ വിഷമം ആണ് താരം തുറന്നു പറയുന്നത്. പലപ്പോഴും നായകൻമാർക്ക് ഒപ്പം കിടന്നും ചേർന്നും അഭിനയിയിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അഭിനയിച്ചത് കൊണ്ട് ചെറുപ്രായത്തിൽ തന്നെ പലരും സെക്സി എന്നാണ് വിളിച്ചിരിന്നുത്” എന്നാണ് താരം ഇതിനെക്കുറിച്ച് പറയുന്നത്.

Riya
Riya
Riya
Riya

Be the first to comment

Leave a Reply

Your email address will not be published.


*