

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ പരിചിതമായ പേരാണ് ലക്ഷ്മി നായരുടേത്. സ്വന്തമായി യൂട്യൂബ് ചാനലും ഒരുപാട് ഫോളോവേഴ്സും ലക്ഷ്മിനായർകുണ്ട്. പാചക ത്തിന്റെ വീഡിയോകളും വീട്ടുവിശേഷങ്ങളും എല്ലാമായി തകൃതിയിൽ ആണ് യൂട്യൂബിന്റെ പോക്ക്. അതുകൊണ്ടുതന്നെ ആണ് പ്രേക്ഷകര്ക്ക് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ വളരെ പെട്ടെന്ന് കണ്ടിരിക്കാൻ ഉള്ള മോഹം ഉണ്ടാകുന്നത്.



യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള ലക്ഷ്മിനായർ ട്രിപ്പ് വീഡിയോകളും എത്തപ്പെട്ട സ്ഥലത്തിന്റെ വിശേഷണങ്ങളും വർണ്ണനകളും ഒക്കെയായി വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ വീട്ടിലെ പുതിയ വിശേഷം ആണ് ലക്ഷ്മി നായർക്ക് പങ്കുവെക്കാൻ ഉള്ളത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറുകയും ചെയ്തിട്ടുണ്ട്.



ലക്ഷ്മി നായർ ഇപ്പോൾ ഉള്ളത് മാഞ്ചസ്റ്ററിൽ ആണ്. മകൾ പാർവതി ഒരേ പ്ര സ വത്തിൽ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയിരിക്കുകയാണ് ഇപ്പോൾ. മകൾ പാർവതിയുടെയും മക്കളുടെയും കൂടെ ഇപ്പോൾ താരം മാഞ്ചസ്റ്ററിൽ ആണ് ഉള്ളത് എന്നാണ് ഈ യൂട്യൂബ് ചാനലിൽ നിന്നും മനസ്സിലാകുന്നത് അവിടെ വെച്ച് മക്കളുടെ കൂടെ ഉള്ള വീഡിയോ ആണ് ഇപ്പോൾ പുതിയതായി അപ്ലോഡ് ചെയ്തിരിക്കുന്നത്.



യുവാൻ വിഹാൻ ലയ എന്നിങ്ങനെയാണ് ഇപ്പോൾ മകൾ പാർവതിക്ക് ജനിച്ച ട്രിപ്പ്ലെറ്റ്സിന് പേര് വെച്ചിരിക്കുന്നത്. മൂന്ന് കുട്ടികൾക്കും ഇപ്പോൾ അഞ്ചുമാസം സമയമായിട്ടുണ്ട് ഇവരെ കൂടാതെ നാലു വയസ്സുള്ള ആയുഷ് എന്ന ഒരു മകൻ കൂടെ പാർവതിക്കുണ്ട്. കുട്ടികളെയും അവർക്ക് വേണ്ടി ഒരുക്കിയ മുറിയും വീഡിയോയിൽ കാണിക്കുന്നു. കുട്ടികൾക്ക് വേണ്ടി ഒരുക്കിയ റൂമിലെ വിശേഷണങ്ങളും മറ്റും ഈ വീഡിയോയിൽ പറയുന്നുണ്ട്.



നമ്മുടെ triplets കുഞ്ഞുങ്ങളെ കാണാമെന്ന ക്യാപ്ഷനോടു കൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സ് ലക്ഷ്മി നയർക്ക് ഉണ്ടായതുകൊണ്ട് തന്നെ വീഡിയോ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ സാധിച്ചിട്ടുണ്ട്. യൂട്യൂബിൽ ട്രെൻഡിങ് ആയി എന്ന് പറയാം.



ലക്ഷ്മി നായർ തന്നെ യൂട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്യുന്ന വീഡിയോകളിൽ പാചക വീഡിയോകൾക്കും കുടുംബവിശേഷങ്ങൾ ക്കും പുറമെ ബ്യൂട്ടി ടിപ്പുകൾ പങ്കുവയ്ക്കുന്ന വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെയാണ് എല്ലാ പ്രായക്കാരെയും ഒരു പോലെ ഫോളോവേഴ്സ് ആയി നിലനിർത്താൻ ലക്ഷ്മി നായർക്ക് സാധിക്കുന്നത്.


Leave a Reply