രണ്ട് വിവാഹവും ഹലാൽ ആയിരുന്നു, പക്ഷെ കുടുംബം തകർക്കാൻ പലരും ശ്രമിച്ചു… ബിഗ്‌ബോസ് താരം ബഷീർ ബഷി….

ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്നതും ആരാധകർ ഉള്ളതുമായ പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ബിഗ് ബോസ് ചുവടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ സുപരിചിതനായ താരമാണ് ബഷീർ ബഷി. മികച്ച മത്സര പ്രകടനങ്ങൾ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ താരം പ്രകടിപ്പിച്ചത് കൊണ്ട് മാത്രമല്ലാ താരം മലയാളികൾക്കിടയിൽ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്.

താരത്തിന്റെ കുടുംബ വിശേഷങ്ങൾ മലയാളി പ്രേക്ഷകർക്കിടയിൽ ഒരു വലിയ ഞെട്ടലും അത്ഭുതവും ആയിരുന്നു. മികച്ച മത്സര പ്രകടനങ്ങൾ കൊണ്ട് ആരാധകരെ ഒരുപാട് ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു എങ്കിലും കുടുംബ ജീവിതത്തിലെ താരത്തിനെ വ്യത്യസ്തതകൾ കൊണ്ട് ഒരുപാട് വിമർശകരും താരത്തിന് ഉണ്ടായി. സാധാരണക്കാരിൽ നിന്ന് ഒരല്പം വ്യത്യസ്തമായാണ് താരത്തിന്റെ കുടുംബ ജീവിതം എന്നത് തന്നെയാണ് ഇതിന് കാരണം.

ബഷീർ ബഷീക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടുപേരും ഒരു വീട്ടിലാണ് താമസം എന്നതും വലിയ അത്ഭുതമാണ് മലയാളി പ്രേക്ഷകർക്ക് നൽകുന്നത്. ബഷീറിന്റെ ഭാര്യമാർ എന്നതിലുപരി രണ്ട് ഭാര്യമാരും പ്രേക്ഷകർക്ക് സുപരിചിതരാണ് ഇരുവരും യൂട്യൂബ് ചാനൽ വഴി ഒരു വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കുന്നു. താര ത്തിന്റെ കുടുംബവിശേഷം പങ്കുവച്ചിരുന്ന കല്ലുമ്മക്കായ വെബ് സീരിസ് വമ്പൻ ഹിറ്റായിരുന്നു.

ഇപ്പോൾ ബഷീർ ബഷി യുടെ വാക്കുകളാണ് തരംഗം സൃഷ്ടിക്കുന്ന തന്റെ രണ്ട് വിവാഹവും ഹലാൽ ആയിരുന്നു എന്നും മത വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസരിച്ച് തന്നെയാണ് വിവാഹങ്ങൾ നടന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു പക്ഷേ കുടുംബ ബന്ധം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട് എന്നും തന്റെ ഭാര്യമാർക്കിടയിൽ പ്രശ്നങ്ങളുണ്ടാകാൻ പലരും പരിശ്രമിച്ചു എന്നുമൊക്കെയാണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്.

വളരെ സന്തോഷത്തോടെയാണ് താരത്തിന്റെ കുടുംബ ജീവിതം മുന്നോട്ടു പോകുന്നത്. ആദ്യഭാര്യ സുഹാനയും രണ്ടാംഭാര്യ മഷൂറയും താരത്തിന്റെ രണ്ടു മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബം വളരെ സന്തോഷകരമായ മുന്നോട്ടു പോകുന്നത് എന്നാണ് താരം വെളിപ്പെടുത്തുന്നത്. പക്ഷേ ഇതിനിടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട് എന്നു പറയുന്നു.

അഭിമുഖങ്ങളിലും മറ്റും ആരോടാണ് കൂടുതൽ ഇഷ്ടമെന്ന് തരത്തിലുള്ള ചോദ്യങ്ങൾ എല്ലാം തന്നോട് ചോദിക്കാറുണ്ട് എന്നും അങ്ങനെയുള്ള ചോദ്യങ്ങൾക്ക് തന്നെ ഞങ്ങൾക്കിടയിൽ പ്രസക്തിയില്ല എന്നുമൊക്കെയാണ് താരം പറയുന്നത്. ആദ്യമെല്ലാം ഈ ചോദ്യങ്ങൾക്ക് രണ്ടുപേരെയും ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നു പക്ഷേ പിന്നീടാണ് ചോദ്യത്തിന്റെ നെഗറ്റീവ് അർത്ഥം മനസ്സിലായത് എന്നും ഇപ്പോൾ ആ ചോദ്യങ്ങളെ അവോയ്ഡ് ചെയ്യുകയാണ് ചെയ്യുന്നത് എന്നാണ് താരം പറയുന്നത്

Basheer
Basheer

Be the first to comment

Leave a Reply

Your email address will not be published.


*