ഷോർട്ട് സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ശാലിൻ സോയ. കിടിലൻ ഫോട്ടോകൾ കാണാം….

ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ശാലിൻ സോയ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി നർത്തകി അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2004 ലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷംതന്നെ വെള്ളിത്തിരയിലും മിനി സ്ക്രീനിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. സംവിധാന രംഗത്തും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. മോഡൽ രംഗത്തും സജീവമായി നിലകൊള്ളുന്ന താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ മാത്രം ആറര ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്. ഷോർട്ട്സ് ധരിച്ച് കിടിലൻ സ്റ്റൈലീഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2004 ൽ പുറത്തിറങ്ങിയ കൊട്ടേഷൻ എന്ന മലയാള സിനിമയിലാണ് താരം ആദ്യമായി മുഖം കാണിക്കുന്നത്. താരം ആദ്യമായി ബിഗ് സ്ക്രീനിൽ നല്ല വേഷം ചെയ്തത് എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ ജെസ്സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. മല്ലുസിംഗ്, വിശുദ്ധൻ, ധമാക്കാ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.

മിനി സ്ക്രീനിൽ ആണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഒരു സമയത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് സോപ്പ് ഓപ്പറേ ഓട്ടോഗ്രാഫിലെ അഭിനയത്തിലൂടെ ആണ് താരം ആദ്യമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. 2010 മുതൽ 12 വരെ വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരുന്നു ഈ സീരിയലിൽ ദീപ റാണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Shalin
Shalin
Shalin
Shalin

Be the first to comment

Leave a Reply

Your email address will not be published.


*