

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു എന്നതും പ്രേക്ഷകപ്രീതിയും പിന്തുണയും കൂടിയതിന് പിന്നിലെ കാരണങ്ങളായി പറയാം. താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.



താരത്തിന്റെ അഭിനയ വൈഭവവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. കിരിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. സൂപ്പർഹിറ്റ് കന്നഡ ക്യാമ്പസ് സിനിമ ആയിരുന്നു ഇത്. ഈ കഥാപാത്രത്തിലൂടെയാണ് താരം ഏറെ ആരാധകരെ സമ്പാദിച്ചത്. വലിയ ആരാധകവൃന്ദം താരത്തിനുണ്ട്.



വിജയ് ദേവരകൊണ്ട നായകൻ ആയി എത്തിയ രണ്ടു സിനിമകളിലെ നായിക വേഷം കൈകാര്യം ചെയ്തു എന്നതും താരത്തിന് ആരാധകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ്, എന്നീ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മികച്ച പ്രതികരണമാണ് രണ്ടു സിനിമകൾക്കും താരത്തിനു ലഭിച്ചത്. മറ്റൊരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ താരത്തെ തേടി എത്തുകയും ചെയ്യാറുണ്ട്. അഭിനയ മികവ് കൊണ്ട് നേടിയ ആരാധകർ തന്നെയാണ് അതിന് കാരണം.



ഇൻസ്റ്റഗ്രാമിൽ മാത്രം 13 മില്യനിനടുത്ത ആരാധകരാണ് ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തെ കുറിച്ചുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കുന്നത്. ഒരു റസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. താരത്തെ കണ്ട രണ്ട് കുട്ടികൾ എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.



ഇപ്പോൾ തന്റെ പക്കൽ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ കാറിലേക്ക് താരം കയറുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഈ സംഭവത്തിൽ താരത്തിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒക്കെയും ഉയർന്നു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് ആരാധകർ വീഡിയോ ഏറ്റെടുക്കുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.






Leave a Reply