സൗന്ദര്യത്തിന്റെ കാര്യത്തിൽ അമ്മയെ പോലെ തന്നെ. ജാൻവി കപൂരിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു….

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന പിന്നീട് തന്റെ അഭിനയമികവു കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജാൻവി കപൂർ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കുകയും ചെയ്തു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അതുല്യപ്രതിഭ ശ്രീദേവിയുടെയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. സിനിമയിൽ അമ്മയുടെ പാത പിന്തുടരുകയാണ് താരം. ദേശീയ പുരസ്കാരതോടൊപ്പം കേരള സംസ്ഥാന അവാർഡ് തമിഴ്നാട് സംസ്ഥാന അവാർഡ് ഫിലിംഫെയർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം നേടിയ താരമാണ് ശ്രീദേവി. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നേടുകയും ചെയ്തിട്ടുണ്ട്.

അമ്മയെ പോലെ തന്നെ സിനിമയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയാണ് പ്രിയ മകൾ ജാൻവി കപൂർ. സിനിമാരംഗത്ത് മോഡൽ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ അതും ലോക്കഡോൺ സമയമായിട്ടു പോലും ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരൻ താരത്തിന് കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് കാണപ്പെടുന്നത്.

താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളും ക്യാൻഡിഡ് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ എന്നും വൈറലായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

2018 ൽ പുറത്തിറങ്ങിയ ധദക് എന്ന സിനിമയിൽ പാർത്താവി സിംഗ് രാത്തൊർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം സിനിമാ പ്രേമികൾക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ഗുഞ്ചൻ സക്സേന തി കാർഗിൽ ഗേൾ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ്. താരം മ്യൂസിക് വീഡിയോകളിലും വെബ് സീറീസിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Janhvi
Janhvi
Janhvi
Janhvi
Janhvi

Be the first to comment

Leave a Reply

Your email address will not be published.


*