

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നുവന്ന പിന്നീട് തന്റെ അഭിനയമികവു കൊണ്ട് മലയാള സിനിമയിൽ തന്റെ തായ പ്രത്യേക സ്ഥാനം ഉറപ്പിച്ച താരമാണ് ദീപ്തി സതി. നടിയെന്ന നിലയിൽ മോഡൽ നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു.



മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമേ മറാത്തി കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുന്തോറും അഭിനയത്തിൽ തന്റെ മികവ് താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് ഏത് വേഷവും ചേരുമെന്ന് താരം ഓരോ സിനിമ കഴിയുമ്പോഴും തെളിയിച്ചു കൊണ്ടുവരികയാണ്.



സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.



താരം ഒരു മികച്ച ഡാൻസർ കൂടിയാണ്. താരം സാധാരണയായി ഇൻസ്റ്റാഗ്രാമിൽ ഡാൻസ് വീഡിയോ പങ്കുവയ്ക്കാറുണ്ട്. അതേപോലെ ഇഷ്ട ഫോട്ടോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു ക്യൂട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ വൈറൽ ആവുകയും ചെയ്തു.



2012 ൽ മിസ് കേരള സൗന്ദര്യമത്സരം ജേതാവായ താരം 2015 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. നീന എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒരു മുഴുനീള ടോംബോയ് കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്.



2016 ൽ ജാഗോർ എന്ന സിനിമയിലൂടെ താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 2017 ൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ആന്തോളജി സിനിമ സോളോ യിലെ തമിഴ് പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം കോളിവുഡിൽ അരങ്ങേറി. ലക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം മറാത്തി സിനിമ ലോകത്തേക്കും ചുവടുവെച്ചു. പുറത്തിറങ്ങാൻ പോകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരം മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.







Leave a Reply