വൈറലായ ആ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് താരം..😍🔥 വീഡിയോ 👉

ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയ നടിയാണ് അന്നാ ബെൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികവുറ്റ കഥാപാത്രങ്ങൾ നല്ലരീതിയിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

2019ൽ അഭിനയലോകത്തേക്ക് കടന്നുവന്ന തരത്തിന്റെ നാലോളം സിനിമകൾ പുറത്തിറങ്ങി. അഞ്ചോളം സിനിമകൾ പുറത്തിറങ്ങാൻ പോവുകയാണ്. പുറത്തിറങ്ങിയ ഈ നാല് സിനിമകളിലും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. മലയാള സിനിമയിൽ പുതിയൊരു താരോദയം കൂടിയാണ് അന്ന ബെൻ.

സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അവയൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടു ലുക്ക് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

താരം ഈയടുത്തായി പല ബോൾഡ് ഫോട്ടോഷൂട്ട്ലും പങ്കെടുക്കുകയും ചെയ്തു. താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ട് റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫോട്ടോ ഷൂട്ടിന് വേണ്ടി തയ്യാറാകുന്ന താരത്തിന്റെ കിടിലൻ റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു.

2019 ൽ ശ്യാം പുഷ്കരൻ എഴുതി മധു ശ്രീ നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ ഷൈൻ നിഗം ശ്രീനാഥ് ഭാസി മാത്യു തോമസ് തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സ് ലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ ബേബി മോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ പ്രശംസ കൈപ്പറ്റാൻ താരത്തിന് സാധിച്ചു.

പിന്നീട് ഹെലൻ എന്ന സിനിമയിലൂടെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. പിന്നീട് കപ്പേള എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. സാറാസ് എന്ന സിനിമയിലൂടെ സ്ത്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു.

Anna
Anna

Be the first to comment

Leave a Reply

Your email address will not be published.


*