

മലയാള സിനിമ പ്രേമികൾ ഒരു യക്ഷിയെ സ്നേഹിച്ചിട്ട് ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഒരു പ്രേതത്തോട് ക്രഷ് തോന്നിയിട്ടുണ്ടെങ്കിൽ അത് ആതിര എന്ന യക്ഷിയോട് മാത്രമായിരിക്കും. മലയാള സിനിമ കണ്ട ഏറ്റവും സൗന്ദര്യമുള്ള യക്ഷി എന്ന ഖ്യാതിയാണ് ആതിര സ്വന്തമാക്കിയത്. വിനയൻ എഴുതി സംവിധാനം ചെയ്ത ഗൗതം കൃഷ്ണ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സൂപ്പർ ഹിറ്റ് മലയാള സിനിമ യക്ഷി യും ഞാനും ഒട്ടുമിക്ക എല്ലാ മലയാളസിനിമ പ്രേമികളും കണ്ടിട്ടുണ്ടാകും.



ഈ സിനിമയിലൂടെ യക്ഷി കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത് താരമാണ് മേഘ്നാ രാജ്. ആതിര എന്ന കഥാപാത്രത്തെ വളരെ മനോഹരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ മേഘ്നരാജ് എന്ന നടിക്ക് സാധിച്ചിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.



കുറച്ചു മാസങ്ങൾക്ക് മുമ്പ് നമ്മിൽ നിന്ന് വിട്ടുപോയ പ്രശസ്ത കന്നഡ സിനിമാതാരം ചിരഞ്ജീവി സർജ യാണ് താരത്തിന്റെ ഭർത്താവ്. ഭർത്താവ് വിട പറയുന്ന സമയത്ത് താരം ഗർഭിണിയായിരുന്നു. പിന്നീട് താരത്തിന്റെയും കുഞ്ഞിന്റെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു. മലയാള സിനിമ താരം നസ്രിയയുടെ അടുത്ത കൂട്ടുകാരിയും കൂടിയാണ് മേഘ്നാരാജ്.



ഇപ്പോൾ താരം വീണ്ടും അഭിനയരംഗത്തേക്ക് മോഡൽ രംഗത്തേക്കും തിരിഞ്ഞു വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി താരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. തന്റെ പിഞ്ചു കുഞ്ഞുമായുള്ള താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറൽ ആയിട്ടുണ്ട്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതീവ സുന്ദരിയായി ദേവതയെ പോലെ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഇപ്പോഴും തന്റെ പഴയ സൗന്ദര്യത്തിന് യാതൊരു മാറ്റമില്ല എന്നാണ് ആരാധകർ ഒരുപോലെ അഭിപ്രായപ്പെടുന്നത്.



2009 ൽ പുറത്തിറങ്ങിയ Bendu Apparao R.M.P എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പുണ്ട എന്ന സിനിമയിലൂടെ കന്നടയിലും കാതൽ സൊല്ല വന്ദേൻ എന്ന സിനിമയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് യക്ഷിയും ഞാനും എന്ന സിനിമയിലൂടെ തന്നെയാണ്. സീബ്ര വരകൾ ആണ് താരം അഭിനയിച്ച അവസാന മലയാള സിനിമ.






Leave a Reply