ബോൾഡ് ലുക്കിൽ മിറർ സെൽഫി പങ്കുവെച്ച് മീരജാസ്മിൻ 🥰😍 വൈറൽ ഫോട്ടോകൾ കാണാം….

2000 കാലഘട്ടത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു മീരാജാസ്മിൻ. ആ സമയത്ത് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു താരം എന്നു പറഞ്ഞാലും തെറ്റാവില്ല. മലയാള സിനിമയിൽ സജീവമായ താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ദിലീപ് നായകനായി പുറത്തിറങ്ങിയ ഗ്രാമഫോൺ എന്ന സിനിമയിൽ മികച്ച വേഷം ചെയ്തു കൊണ്ട് താരം മലയാള സിനിമയിൽ തിളങ്ങി.

പിന്നീട് താരം തുടർച്ചയായി ഒരു പാട് വിജയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പൃഥ്വിരാജ് ജയസൂര്യ കുഞ്ചാക്കോ ബോബൻ ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സ്വപ്നക്കൂട് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഇന്നും ആരാധകർക്കിടയിൽ താരത്തിനോടുള്ള ഇഷ്ടം വർധിപ്പിക്കുന്നുണ്ട്. അത്രത്തോളം മികവിലാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.

2002 ൽ പുറത്തിറങ്ങിയ റൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. അമ്മായി ബാഗുണ്ടിയാണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് 2004 ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് താരത്തെ തേടിയെത്തി.

പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമക്ക് ശേഷം മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേത്രി എന്ന അംഗീകാരം നേടിയിരുന്ന താരമാണ് മീര ജാസ്മിൻ. ദേശീയ അവാർഡിന് പുറമേ 2004ലും 2007 ലും മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും തമിഴ്നാട് സർക്കാരിന്റെ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. 2013 വരെ സിനിമയിൽ സജീവമായ താരം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ 2022 ൽ പുറത്തിറങ്ങാൻ പോകുന്ന മലയാള സിനിമയിലൂടെയാണ് താരം വീണ്ടും അഭിനയ ലോകത്തേക്ക്  കടന്നു വരുന്നത് എന്ന വാർത്ത മലയാളികൾക്കാകമാനം വലിയ ആഹ്ലാദമാണ്.

സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെ താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമല്ലായിരുന്നു താരം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഇൻസ്റ്റാഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതിന് ശേഷം താരം അപ്ലോഡ് ചെയ്ത ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ബോൾഡ് ലുക്കിൽ ഒരു മിറർ സെൽഫിയാണ്. വളരെ പെട്ടെന്നാണ് ഫോട്ടോ ആരാധകർക്കിടയിൽ വൈറലായത്.

Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*