സ്വപ്നം കണ്ടത് പോലെ ജീവിക്കാൻ പറ്റിയിട്ടില്ല… ജീവിതത്തിന്റെ ഒരു ഒഴുക്കിൽ അങ്ങ് പോവുകയാണ്… മഞ്ജുവാര്യരുടെ അഭിമുഖം വൈറലാകുന്നു….

മലയാള സിനിമയ്ക്കും മലയാളികൾക്കും എന്നും അഭിമാനത്തോടെ പറയാൻ കഴിയുന്ന പേരാണ് പ്രിയ താരം മഞ്ജു വാര്യരുടെത്. തന്മയത്വം ഉള്ള ഭാവ അഭിനയപ്രകടനങ്ങൾ കൊണ്ടും മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും ഓരോ കഥാപാത്രത്തെയും ഉള്ളറിഞ്ഞു ആവാഹിച്ച് വളരെ പരിപൂർണ്ണമായ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ താരം ഇന്നോളം വിജയം മാത്രമാണ് കണ്ടത്.

ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് ആ രൂപത്തിൽ ആണ് എന്ന് ചുരുക്കം. എല്ലാ സംവിധായകരുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഉണ്ടാകുന്നത് താരം അഭിനയ മേഖലയോട് കാണിക്കുന്ന ആത്മാർത്ഥത കൊണ്ട് തന്നെയാണ് . ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാനും ഏത് രൂപത്തിലും അഭിനയിക്കാനും ഏതു തരം പ്രേക്ഷകരെയും കയ്യിലെടുക്കാനും വളരെ പെട്ടെന്ന് താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ വലിയ കാരണം. തുടക്കം മുതൽ ഇന്നോളം മികച്ച പ്രേക്ഷകപ്രീതി ആണ് താരം നിലനിർത്തുന്നത്.

വിവാഹത്തിന് ശേഷം സിനിമ ജീവിതത്തിൽ നിന്ന് വിട്ട് നിന്നപ്പോഴും ലേഡി സൂപ്പർസ്റ്റാർ എന്ന പദവി പ്രേക്ഷകർ താരത്തിന് തന്നെ മാറ്റി വച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് തിരിച്ചുവരവിൽ പ്രേക്ഷകർക്ക് ഇത്രത്തോളം വലിയ ആഹ്ലാദം ഉണ്ടായത്. തിരിച്ചുവരവിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് നിറം ചാർത്തി കൊണ്ട് ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരത്തിന് അഭിനയിക്കാൻ അവസരം ഉണ്ടാക്കുകയും അവതരിപ്പിക്കുകയും ചെയ്തു.

തിരിച്ചുവരവിൽ ആദ്യം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന സിനിമകൾ മലയാളം ഹൊറർ സിനിമക്ക് പുതിയ ഒരു പാത കൂടി വെട്ടിത്തെളിച്ച ചതുർമുഖം, വലിയ വിജയകരമായി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹം തുടങ്ങി ഒട്ടേറെ സിനിമകളിൽ താരം താരത്തിനെ ഇടം ഭദ്രമാക്കി അവതരിപ്പിച്ചു ഫലിപ്പിച്ചു. ഇനിയും താരത്തന്റെതായി പുറത്തിറങ്ങാനിരിക്കുന്നത് വലിയ പ്രോജക്ടുകൾ തന്നെയാണ്.

ഇതര ഭാഷകളിലേക്കും താരം കടക്കുകയും അവിടെയെല്ലാം വിജയങ്ങൾ നേടുകയും ചെയ്തത് എന്നും മലയാളികൾക്ക് അഭിമാനം തന്നെയാണ്. തിരിച്ചുവരവിൽ മോഡലിംഗ് രംഗത്തും താരം വളരെ മികവാണ് പുലർത്തുന്നത്. ഇടയ്ക്കിടെ ചില മേക്കോവറുകൾ നടത്തുകയും ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്താൽ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ അവർ തരംഗം സൃഷ്ടിക്കാരുള്ളത്. ചതുർമുഖത്തിന്റെ പ്രസ് മീറ്റിൽ കൊറിയൻ സുന്ദരിയായി എത്തിയത് കൈയ്യടി നേടിയിരുന്നു.

അതിനുശേഷം ഹോട്ട് ലുക്കിൽ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ ആയി വന്നത് മലയാളികൾ വളരെ ആഘോഷത്തോടെ ആണ് ഏറ്റെടുത്തത്. ഇപ്പോൾ ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട് മൈജി, മൈജി ഫ്യൂച്ചർ തുടങ്ങിയ പരസ്യങ്ങൾ എല്ലാം അതിനെ വലിയ ഉദാഹരണങ്ങളാണ്. താരത്തെ കുറിച്ചുള്ള വാർത്തകളും അഭിമുഖങ്ങളും താരത്തിന് ഫോട്ടോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കുന്നത്.

ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്. അഭിമുഖത്തിൽ താരം പറയുന്നത് സ്വപ്നം കണ്ടത് പോലെ ഒന്നും ജീവിക്കാൻ പറ്റിയിട്ടില്ല എന്നും ജീവിതത്തിന്റെ ഒരു ഒഴുക്കിൽ അങ്ങ് മുന്നോട്ടുപോവുകയാണ് എന്നൊക്കെയാണ്. വളരെ സങ്കടത്തോടെയാണ് ആരാധകർ ഈ വാക്കുകൾ കേൾക്കുന്നത്. എന്നാൽ മുന്നോട്ടുള്ള പാതയിലെ വിജയങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി പ്രേക്ഷകർ പ്രാർത്ഥിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*