പുറത്ത് തണുപ്പത്തിരുന്നു ഭക്ഷണം കഴിക്കാൻ ഹോട്ടൽ അധികൃതർ നിർബന്ധിപ്പിച്ചു : മോശ അനുഭവം തുറന്നു പറഞ്ഞു പ്രിയ വാരിയർ…

കണ്ണിറുക്കി കാണിച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പ്രിയതാരമാണ് പ്രിയ പി വാര്യർ. ചിലരുടെ തലവര മാറാൻ ചില നിമിഷങ്ങൾ മാത്രം മതി എന്നതിനുള്ള വ്യക്തമായ ഉദാഹരണമായിരുന്നു പ്രിയ പി വാര്യർ എന്ന നടിയുടെ ഉദയം. ഒരൊറ്റ വീഡിയോ സീനിൽ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായ നടിയാണ് പ്രിയ വാരിയർ.

താമസിയാതെ താരം സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയായി മാറുകയും ചെയ്തു. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ വാരിയർ. 2019 ൽ ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടത്.

ഇപ്പോൾ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. 7 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട ഒരു സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.

ഈയടുത്ത് താരം തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു മോശപ്പെട്ട അനുഭവം തുറന്നു പറയുകയുണ്ടായി. ഒരു ഹോട്ടലിൽ വെച്ച് താരം നേരിടേണ്ടിവന്ന മോശമായ അനുഭവമാണ് തുറന്നുപറഞ്ഞത്. താരത്തിന് ഹോട്ടലിനകത്ത് ഭക്ഷണം കഴിക്കാൻ അധികൃതർ അനുവദിക്കാത്തതും പിന്നീട് പുറത്ത് തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ട അവസ്ഥ വന്ന സംഭവം ആണ് താരം വ്യക്തമാക്കിയത്.

സംഭവം ഇങ്ങനെയാണ്. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മുംബൈ ൽ ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. പക്ഷേ ആ ഹോട്ടൽ പോളിസി പ്രകാരം പുറത്തു നിന്നുള്ള ഭക്ഷണം അനുവദിക്കുന്നുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് താരത്തിന് വ്യക്തമായ അറിവ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം റൂമിലേക്ക് വരുമ്പോൾ പുറത്തുനിന്ന് താരം ഭക്ഷണം എടുക്കുകയും ചെയ്തു.

റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കുക എന്ന ചിന്തയിലാണ് താരം പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്നത്. പക്ഷേ പുറത്തുനിന്നുള്ള ഭക്ഷണം അകത്തേക്ക് കയറ്റരുത് എന്നായിരുന്നു അധികൃതർ വാശിപിടിച്ചത്. താരം അവരോട് ഒരുപാട് കെഞ്ചുകയും ചെയ്തു. പക്ഷേ ഹോട്ടൽ അധികൃതർ തയ്യാറായില്ല. ഒന്നെങ്കിൽ ഭക്ഷണം കളയുക അല്ലെങ്കിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുക എന്നായിരുന്നു താരത്തോട് നിർദ്ദേശിച്ചത്. അങ്ങനെ പുറത്ത് തണുപ്പത്ത് ഇരുന്നു ഭക്ഷണം കഴിക്കേണ്ട അവസ്ഥ തരത്തിൽ ഉണ്ടായി എന്നാണ് സാരം വ്യക്തമാക്കിയത്.

ഇത്തരത്തിലുള്ള അനുഭവം ഒട്ടുമിക്ക പേർക്കും ജീവിതത്തിൽ സംഭവിക്കാറുണ്ട്. നമ്മുടെ കേരളത്തിൽ തന്നെ പല ഹോട്ടലുകളിൽ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാറില്ല. ഹോട്ടലിനാകത്ത് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുക എന്നത് മാത്രമാണ് അനുവദിക്കുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം യാതൊരു കാരണവശാലും പല ഹോട്ടലുകളിലും അനുവദിക്കുന്നില്ല. അതിന് അവരുടേതായ വ്യക്തമായ ന്യായങ്ങളും ഹോട്ടൽ ഉടമസ്ഥർ പറയുകയും ചെയ്യുന്നുണ്ട്.

Malavika
Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*