ധോണിക്ക് ശേഷം മറ്റു പ്രണയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ എല്ലാം കുറച്ചു കാലം കഴിയുമ്പോൾ ഒഴിവാകും?? : ലക്ഷ്മി റായി….

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ലക്ഷ്മി റായി. പലഭാഷകളിലായി വ്യത്യസ്ത കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. ഏതു വേഷവും തനിക്ക് ചേരുമെന്ന് ഓരോ സിനിമകളിലൂടെ താരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം മോഡൽ രംഗത്തും സജീവമായി നിലകൊള്ളുന്നു. 2005 ൽ ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 15 വർഷത്തിനുള്ളിൽ 60 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുകയാണ്.

താരം പലപ്രാവശ്യം ഗോസിപ്പുകളിൽ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യയുടെ ഇതിഹാസതാരം, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ മാരിൽ ഒരാൾ കൂടിയായ മഹേന്ദ്ര സിംഗ് ധോണി യുമായി താരത്തിന് ബന്ധമുണ്ട് എന്ന് ഗോസിപ്പ് വാർത്തകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ആ സമയത്ത് ഇതൊരു വലിയ ചർച്ചയായി മാറുകയായിരുന്നു.

ഇതിനെക്കുറിച്ചാണ് ലക്ഷ്മിറായ് ഈ അടുത്ത് മനസ്സുതുറന്നത്. ആ ന്യൂസ് ഇപ്പോഴും സോഷ്യൽ മീഡിയകളിലും മറ്റും പരക്കുന്നുണ്ട്. ഈ വാർത്തകൾ ആരാണ് ഉണ്ടാക്കി വിടുന്നത് എന്ന് പോലും അറിയില്ല. ഈ വാർത്തകൾ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ അതായത് ധോണിയുടെ അവസ്ഥ എന്തായിരിക്കും അദ്ദേഹം എന്തായിരിക്കും വിചാരിക്കുക. ഇതിൽ എന്താണ് വാസ്തവം ഉള്ളത്.

ഭാവിയിൽ എന്റെ മക്കൾ പോലും ഈ വിഷയത്തിൽ എന്നോട് ചോദ്യം ചോദിക്കുമല്ലോ എന്ന് പോലും എനിക്ക് പേടിയുണ്ട്, എന്ന് താരം കൂട്ടിച്ചേർത്തു. അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തിരുന്നുവെങ്കിൽ ഞാൻ കല്യാണം കഴിക്കാൻ തയ്യാറാകുമായിരുന്നുവെന്നും, ഇപ്പോൾ ഉള്ള കുടുംബജീവിതത്തിൽ ഞാൻ പൂർണ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

2005 ൽ പുറത്തിറങ്ങിയ കർക്ക കസാദര താര എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കാഞ്ചനമാല കേബിൾ ടിവി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Laxmi
Laxmi
Laxmi
Laxmi

Be the first to comment

Leave a Reply

Your email address will not be published.


*