ബാക്ക്‌ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ‘അയ്യോ അച്ഛനെന്ത് പറയുമെന്ന്’ ചോദിച്ച് കുറെപേരെത്തി; അച്ഛന്റെ കമന്റ് എല്ലാവരെയും അത്ഭുതപ്പെടുത്തി: കനി കുസൃതി….

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് കനികുസൃതി. 2009 കേരള കഫേ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ശ്രദ്ധേയ താരമായി മാറുന്നത്. മികച്ച അഭിനയ വൈഭവമാണ് താരത്തിന്റെ എപ്പോഴത്തെയും ഹൈലൈറ്റ്. ഒരുപാട് അവാർഡുകളും സമ്മാനങ്ങളും താരത്തിന് ലഭിച്ചത് അഭിനയ മികവിന്റെ അടയാളപ്പെടുത്തലുകൾ ആണ്.

2019 ഇൽ പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമ മലയാള സിനിമയ്ക്ക് വേറിട്ട ഒരു പാത കാണിച്ച് സിനിമയായിരുന്നു. അതിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. നാടക പരിപാടികളിൽ ആയിരുന്നു താരം തുടങ്ങിയത് പിന്നീടാണ് സിനിമകളിലേക്ക് ചുവടു മാറിയത്. 2005 2007 കാലഘട്ടത്തിൽ ഒരുപാട് നാടകങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ആണ് താരം പരിപാടികൾ അവതരിപ്പിച്ചത്. നാടകത്തിൽ താരം ഉന്നത വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. താരം ലാഗോൺസ് ഇന്റർനാഷണൽ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിൽ നാടക പഠനം പൂർത്തിയാക്കുകയും  അവിടെ രണ്ടു വർഷം ഫിസിക്കൽ തിയേറ്ററിൽ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്.  വ്യത്യസ്തതരം കഥാപാത്രങ്ങളാണ് താരം സിനിമയിൽ സെലക്ട് ചെയ്യുന്നത്. ഇക്കാരണത്താൽ മാത്രം പ്രേക്ഷകരുടെ ഇഷ്ടം താരം നേടിയിട്ടുണ്ട്.

2010 ൽ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നക്സലൈറ്റായി അഭിനയിച്ചതും  2010 ലെ കോക്ടെയ്ലിൽ എന്ന സിനിമയിലെ സെക്സ് വർക്കറായി അഭിനയിച്ചതും കരിയറിലെ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ തന്നെയാണ്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുമെന്ന് താരത്തിന് ഇതിനോടകംതന്നെ തെളിയിക്കാനും സാധിച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ചാന്ദ്രദിന നേടാനും നിലനിർത്താനും സാധിക്കുകയും ചെയ്തു. ഇപ്പോൾ താരം വെളിപ്പെടുത്തുന്നത് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കു വെക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് കമന്റുകൾ എങ്ങനെ നേരിടുന്നു എന്നതിന് ഉത്തരം ആണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരം സോഷ്യല്‍ മീഡിയയില്‍ ഒരു ബാക്ക്‌ലെസ് വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത അനുഭവം വ്യക്തമാക്കി കൊണ്ടാണ് താരം നിലപാട് പറയുന്നത്.

‘നിനക്കെങ്ങെനെ ധൈര്യം വന്നു ഇങ്ങനെ ചെയ്യാന്‍? ആരാ ഈ ഫോട്ടോ എടുത്തത്? ഇത് കണ്ടാല്‍ നിന്റെ അച്ഛനെന്ത് പറയും?’ എന്നിങ്ങനെയായിരുന്നു കമന്റുകള്‍ എന്നും എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ബ്യൂട്ടിഫുള്‍ പിക്ച്ചര്‍ എന്ന് അച്ഛൻ കമന്റ് രേഖപ്പെടുത്തി എന്നുമാണ് താരം പറഞ്ഞത്.മോശം കമന്റ് എഴുതുന്നത് പരിചയക്കാർ അല്ലെങ്കിൽ മൈൻഡ് ചെയ്യാറില്ല എന്നും അറിയുന്നവർ ആണെങ്കിൽ പോസിറ്റീവ് ആയി സംസാരിക്കാൻ ശ്രമിക്കാറുണ്ട് എന്നുമാണ് താരം പറഞ്ഞത്.

Kani
Kani
Kani
Kani

Be the first to comment

Leave a Reply

Your email address will not be published.


*